ഫിലാഡല്‍ഫിയയിലെ പ്രാണി മ്യൂസിയത്തില്‍ വന്‍ മോഷണം

By Anju N P.13 Sep, 2018

imran-azhar


ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയിലെ പ്രശസ്തമായ പ്രാണി മ്യൂസിയത്തില്‍ വന്‍ മോഷണം. ഓഗസ്റ്റിലാണ് മ്യൂസിയത്തില്‍ നിന്ന് ഏഴായിരത്തോളം പ്രാണികളെയും ചിലന്തികളെയും പല്‌ളികളെയുമൊക്കെ കാണാതായത്. മ്യൂസിയത്തിലെ ആകെ ശേഖരത്തിലെ 80 ശതമാനവും മോഷണം പോയതായാണ് വിവരം. മ്യൂസിയത്തിലെ ജീവനക്കാരാണ് പ്രദര്‍ശനത്തിന് വച്ചിരുന്ന പല ജീവികളെയും കാണാനിലെ്‌ളന്ന കാര്യം ആദ്യം ശ്രദ്ധിച്ചത്. ജീവികളെ സൂക്ഷിച്ചിരുന്ന സ്റ്റോര്‍ റൂമിലെ ഷെല്‍ഫുകളും ശൂന്യമാണെന്ന് കണ്ടെത്തിയതോടെ മ്യൂസിയം ഉടമ ജോണ്‍ കേംബ്രിഡ്ജ് വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. മ്യൂസിയത്തിലെ സിസിടിവി ദൃശ്യങ്ങളില്‍ ജീവനക്കാരുടെ യൂണിഫോമിലുള്ള ചിലര്‍ പല സമയങ്ങളിലായി ജീവികളെ പെട്ടികളിലാക്കി പുറത്തേക്ക് പോവുന്നത് വ്യക്തമാണ്. മഞ്ഞക്കാലന്‍ ടരാന്റുല വിഭാഗത്തില്‍ പെട്ട ചിലന്തിയാണ് മോഷണം പോയവയില്‍ പ്രധാനപെ്പട്ടത്. വിവിധ പഠനക്‌ളാസ്‌സുകളുടെ ഭാഗമായും മറ്റും എക്‌സിബിഷന്‍ നടത്താന് വേണ്ടി ജീവികളെ ഇങ്ങനെ പുറത്തേക്ക് കൊണ്ടുപോകുക പതിവാണ്. എന്നാല്‍, ഏഴായിരത്തോളം എണ്ണത്തിനെ എന്തിന് കൊണ്ടുപോയെന്ന് അറിയിലെ്‌ളന്ന് മ്യൂസിയം ഉടമ പറയുന്നു. എന്നാല്‍ വില്പനയ്ക്കായാണ് ജീവികളെ കടത്തിയതെന്നാണ് പൊലീസിന്റെ പക്ഷം. മൃഗശാലകളും മ്യൂസിയങ്ങളും ഗവേഷണകേന്ദ്രങ്ങളും കേന്ദ്രീകരിച്ച് നടക്കുന്ന ഇത്തരം മോഷണങ്ങളുടെ പിന്നിലുള്ളത് കള്ളക്കടത്ത് തന്നെയാണെന്ന് പൊലീസ് ഉറപ്പിച്ച് പറയുന്നു. മഞ്ഞക്കാലന്‍ ടരാന്റുലയ്ക്ക് വിപണിയില്‍ 350 ഡോളറില്‍ കൂടുതല്‍ വിലയുണ്ട്. ഭീമന്‍ പാറ്റകള്‍ക്ക് ജോഡിയൊന്നിന് 500 ഡോളറോളം വില വരും. മ്യൂസിയത്തില്‍ നിന്ന് മോഷണം പോയ ജീവികളുടെ ആകെ വില 30,000 മുതല് 50,000 ഡോളര്‍ വരെയാണെന്നും പൊലീസ് പറഞ്ഞു.