ജന്മസാഫല്യം: എഴുപത്തിനാലാം വയസ്സില്‍ ഇരട്ടക്കുട്ടികളുടെ അമ്മയായി മംഗയ്യമ്മ

By Neha C N.06 09 2019

imran-azhar

 

 

ഗുണ്ടൂര്‍: വൈദ്യശാസ്ത്രത്തിനു തന്നൈ അത്ഭുതമായിരിക്കുകയാണ് ആന്ധ്രാ സ്വദേശി മംഗയ്യമ്മ. അമ്മയാകുക എന്ന തന്റെ ഏറ്റവും വലിയ മോഹമാണ് 74-ാം വയസ്സില്‍ മംഗയ്യമയ്യ തേടിയെത്തിയത്. അതും ഇരട്ടകുട്ടികളുടെ രൂപത്തില്‍. ആന്ധ്രാപ്രദേശിലെ ഗോധാവരി ജില്ലയിലെ നെലപരിപാഡി സ്വദേശിയായ മംഗയ്യമ്മ ഗുണ്ടൂറിലെ അഹല്യ നേഴ്‌സിംഗ് ഹോമിലാണ് തന്റെ പൊന്നോമനകള്‍ക്ക് ജന്മം നല്‍കിയത്.

 


കൃത്രിമബീജസങ്കലനത്തിലൂടെയാണ് (ഐവി) മംഗയ്യമ്മ ഗര്‍ഭം ധരിച്ചത്. അഹല്യ നേഴ്‌സിംഗ് ഹോമിലെ ഡോക്ടര്‍ എസ്. ഉമാശങ്കറുടെ നേതൃത്വത്തിലായിരുന്നു ചികിത്സ. കുട്ടികളും അമ്മയും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

 


അയല്‍ക്കാരില്‍ നിന്നാണ് മംഗയ്യമ്മയും ഭര്‍ത്താവും കൃത്രിമ ഗര്‍ഭധാരണത്തെക്കുറിച്ച് അറിഞ്ഞത്. ഐവി ചികിത്സയുടെ ആദ്യ ഘട്ടത്തില്‍ തന്നെ മംഗയ്യമ്മ ഗര്‍ഭം ധരിച്ചു. സിസേറിയനിലൂടെയാണ് കുട്ടികള്‍ പിറന്നത്. മംഗയ്യമ്മയ്ക്ക് മുലയൂട്ടാനാകത്തിനാല്‍ മുലപ്പാല്‍ബാങ്കില്‍നിന്നുള്ള പാലാണ് കുഞ്ഞുങ്ങള്‍ക്കു നല്കുന്നത്.74-ാം വയസ്സില്‍ ഗര്‍ഭം ധരിച്ച് മങ്കയമ്മ ലോക റെക്കോഡിനുടമയാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നിലവില്‍ വൈകി ഗര്‍ഭംധരിച്ചതിന്റെ പേരിലുള്ള ഗിന്നസ് റെക്കോഡ് സ്പാനിഷ് വനിതയുടെ പേരിലാണ്. 66-ാം വയസ്സിലാണ് അവര്‍ ഗര്‍ഭം ധരിച്ചത്.

 

OTHER SECTIONS