24 മണിക്കൂറിനുള്ളില്‍ 76 തീവ്രവാദികളെ വകവരുത്തി

By Shyma Mohan.13 Jan, 2018

imran-azhar


    കാബൂള്‍: അഫ്ഗാനിസ്ഥാനിലെ എട്ട് പ്രവിശ്യകളിലായി അഫ്ഗാന്‍ നാഷണല്‍ ഡിഫന്‍സ് ആന്റ് സെക്യൂരിറ്റി ഫോഴ്‌സ് തീവ്രവാദികള്‍ക്കെതിരെ നടത്തിയ ആക്രമണങ്ങളില്‍ 76 പേര്‍ കൊല്ലപ്പെട്ടു. മൂന്ന് പ്രധാന താലിബാന്‍ കമാന്റര്‍മാരായ യെഹ്‌സാനുള്ള, ഹൈദര്‍, ഖരാമണ്‍ എന്നിവരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നതായി അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. സൈനിക നടപടികളെ തുടര്‍ന്ന് 14 തീവ്രവാദികളെ അറസ്റ്റ് ചെയ്തതായി മന്ത്രാലയം ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. തീവ്രവാദികളുടെ നിരവധി ഒളിത്താവളങ്ങളും ആയുധങ്ങളും നശിപ്പിച്ചുവെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. അഫ്ഗാന്‍ എയര്‍ഫോഴ്‌സ് സൈനിക റെയ്ഡിനായി 93 വ്യോമാക്രമണവും ദൗത്യത്തിന്റെ ഭാഗമായി നടത്തി. സുരക്ഷാ സേനക്കും സിവിലിയന്‍മാര്‍ക്കും പരിക്കേറ്റിട്ടുള്ളതായോ അപകടം സംഭവിച്ചതായോ മന്ത്രാലയത്തിന്റെ വിശദീകരണത്തില്‍ പറയുന്നില്ല.

 

OTHER SECTIONS