ഏഴാം ക്ലാസ്സുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

By Online Desk.07 12 2018

imran-azhar

 

 

ന്യൂഡല്‍ഹി: ഇന്ദേര്‍പൂര്‍ സ്വദേശി ഏഴാം ക്ലാസ്സുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ചയായിരുന്നു സംഭവം. സ്‌കൂളില്‍ ടീച്ചര്‍ ദേഷ്യത്തോടെ പെരുമാറിയിരുന്നു ജീവന്‍ നഷ്ടപ്പെടുത്തണം എന്ന ചിന്ത അതിനാല്‍ തോന്നിയതായിരിക്കാമെന്നാണ് പെണ്‍കുട്ടിയുടെ അമ്മ പറയുന്നത്.

 

ശനിയാഴ്ച സ്വന്തം വീട്ടില്‍ നിന്നാണ് പെണ്‍കുട്ടിയെ തൂങ്ങി മരിച്ച രീതിയില്‍ കണ്ടെത്തുന്നത്. പെണ്‍കുട്ടിയുടെ അമ്മ വക്കീല്‍ ഉദ്യോഗസ്ഥയാണ്. കോടതിയില്‍ പോയ സമയത്തായിരിക്കാം പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

OTHER SECTIONS