അഹമ്മദാബാദിൽ കോവിഡ് ആശുപത്രിയിൽ തീപിടുത്തം ; 8 രോഗികൾ മരിച്ചു

By online desk .06 08 2020

imran-azhar

 

ഗുജറാത്ത് : അഹമ്മദാബാദിൽ കോവിഡ് ആശുപത്രിയിലുണ്ടായ തീ പിടുത്തത്തിൽ 8 കോവിഡ് രോഗികൾ മരിച്ചു . മരിച്ചവരിൽ അഞ്ചു പുരുഷൻമാരും മൂന്നു സ്ത്രീകളുമാണ് നവരംഗപുരയിലെ ശ്രേയ് ആശുപത്രിയിൽ വ്യാഴാഴ്ച പുലർച്ചെ 3.30ഓടെയാണ് തീപിടുത്തം ഉണ്ടായതെന്ന് പൊലീസ് പറയുന്നു. ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലാണ് തീപിടിച്ചത് . ആശുപത്രിയിലെ നാൽപ്പതോളം രോഗികളെ സുരക്ഷിതമായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണം എന്നാണ് പ്രാഥമിക വിവരം.നിരവധി ഫയര്‍ഫോഴ്സ് യൂനിറ്റുകള്‍ ആശുപത്രിയിലെത്തി തീ അണച്ചു.

 

എട്ടുപേരുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ
കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി അദ്ദേഹം ട്വിറ്ററിൽ കുറിച്ചു .കൂടാതെ പരിക്കേറ്റവർ വേഗം സിഖ്മ പ്രാപിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. . സ്ഥിതി സംബന്ധിച്ച്‌ മുഖ്യമന്ത്രിയോടും മേയറോടും സംസാരിച്ചു. ദുരിതബാധിതര്‍ക്ക് ഭരണകൂടം സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും അദ്ദേഹം ട്വിറ്റര്‍ സന്ദേശത്തിലൂടെ വ്യക്തമാക്കി.അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും രണ്ടുലക്ഷം വീതം അടിയന്തിര സഹായം നൽകുമെന്നും നരേന്ദ്ര മോദി പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കും.

OTHER SECTIONS