8 വയസുകാരിയെ പീഡിപ്പിച്ച 48കാരനെ നാട്ടുകാര്‍ തല്ലിച്ചതച്ചു

By Shyma Mohan.16 Apr, 2018

imran-azhar


    ബാലാസോര്‍: ഒഡീഷയിലെ ബാലാസോര്‍ ജില്ലയിലുള്ള സോറയില്‍ എട്ടുവയസുകാരിയെ 48കാരന്‍ പീഡിപ്പിച്ചു. ജില്ലയിലെ തന്നെ നിളഗിരിയില്‍ 4 വയസുകാരിയെ പീഡിപ്പിച്ചതിന് ഒരുദിവസത്തിനുശേഷമാണ് വീണ്ടും സമാന പീഡനം അരങ്ങേറിയിരിക്കുന്നത്. ജില്ലയിലെ കെരാന ഗ്രാമത്തിലെ സാമുദായിക ചടങ്ങില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങിവരികയായിരുന്ന പെണ്‍കുട്ടിയെ 48കാരന്‍ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുകയും അവിടെ വെച്ച് പീഡനത്തിനിരയാക്കുകയുമായിരുന്നെന്ന് പോലീസ് അറിയിച്ചു. വിവരം അറിഞ്ഞ കോപാകുലരായ ഗ്രാമവാസികള്‍ പ്രതിയെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.