ചൈനയിലെ കൽക്കരി ഖനി അപകടം; എട്ട് മരണം, എട്ട് പേരെ കാണാതായി

കൽക്കരി വാതകം പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.അപകടസമയം കുടുങ്ങിയ 380 ഖനിത്തൊഴിലാളികളെ രക്ഷപ്പെടുത്തിയതായാണ് റിപ്പോർട്ട്

author-image
Greeshma Rakesh
New Update
ചൈനയിലെ കൽക്കരി ഖനി അപകടം; എട്ട് മരണം, എട്ട് പേരെ കാണാതായി

ഹെനാൻ <ചൈന>: ചൈനീസ് നഗരമായ പിംഗ്ഡിംഗ്ഷാനിലെ കൽക്കരി ഖനിയിൽ ഉണ്ടായ അപകടത്തിൽ എട്ട് പേർ.ഹെനാന്‍ പ്രവിശ്യയിലെ ഈ നഗരത്തിലെ ടിയാനന്‍ കോള്‍ മൈനിങ് കമ്പനി ലിമിറ്റഡിന്‍റെ ഖനിയിലാണ് അപകടമുണ്ടായത്.വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടം. സംഭവ സമയത്ത് 425 പേര്‍ ഖനിക്കുള്ളിലുണ്ടായിരുന്നതായാണ് വിവരം.അതെസമയം എട്ട് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.

കൽക്കരി വാതകം പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.അപകടസമയം കുടുങ്ങിയ 380 ഖനിത്തൊഴിലാളികളെ രക്ഷപ്പെടുത്തിയതായാണ് റിപ്പോർട്ട്. 45 ഖനിത്തൊഴിലാളികളെ കാണാതായെന്നായിരുന്നു ആദ്യ റിപ്പോർട്ട്. ഇതിൽ എട്ട് പേരുടെ മരണം അധികൃതർ സ്ഥിരീകരിച്ചു. അതെസമയം എട്ട് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.

china death china coal mine accident