ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനം: 8 മരണം

By Shyma Mohan.21 Apr, 2017

imran-azhar


സൂരി: പശ്ചിമ ബംഗാളിലെ ബിര്‍ഭും ജില്ലയില്‍ ബോംബ് നിര്‍മ്മാണത്തിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് പരിക്കേറ്റു. ബിര്‍ഭും ജില്ലയിലെ ലാഭ്പൂര്‍ പോലീസ് സ്‌റ്റേഷനു കീഴിലുള്ള ദര്‍ബാര്‍പൂര്‍ ഗ്രാമത്തിലാണ് സ്‌ഫോടനം ഉണ്ടായത്. നാലുപേര്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ കൊല്ലപ്പെട്ടു. നാലുപേര്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരിച്ചതെന്നും ജില്ലാ പോലീസ് സൂപ്രണ്ട് എന്‍.സുധീര്‍ കുമാര്‍ പറഞ്ഞു. ഗ്രാമത്തിലെ ഇരുവിഭാഗങ്ങള്‍ ചേരി തിരിഞ്ഞുള്ള സംഘട്ടനത്തിന്റെ ഭാഗമായിട്ടാണ് അനധികൃത ബോംബ് നിര്‍മ്മാണം നടന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച നാലുപേരുടെ നില ഗുരുതരമാണ്.

loading...