യുഎസില്‍ പിഞ്ചുകുഞ്ഞിനെ എട്ടു വയസ്സുകാരന്‍ വെടിവച്ചു കൊലപ്പെടുത്തി

By Priya.29 06 2022

imran-azhar

ഫ്‌ലോറിഡ:യുഎസില്‍ പിഞ്ചുകുഞ്ഞിനെ എട്ടു വയസ്സുകാരന്‍ വെടിവച്ചു കൊലപ്പെടുത്തി. ഫ്‌ലോറിഡയിലെ മോട്ടല്‍ റൂമിലാണ് സംഭവം.എട്ടു വയസ്സുകാരന്‍ പിതാവിന്റെ തോക്ക് ഉപയോഗിച്ചാണ് ഒരു വയസ്സുള്ള പെണ്‍കുഞ്ഞിനുനേരെ വെടിയുതിര്‍ത്തത്.മരിച്ച കുഞ്ഞിന്റെ രണ്ടു വയസ്സ് മാത്രം പ്രായമുള്ള സഹോദരിക്ക് വെടിവയ്പ്പില്‍ ഗുരുതര പരുക്കേറ്റു.എട്ടു വയസ്സുകാരന്റെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

 

 


കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. കുറ്റകരമായ അശ്രദ്ധ, നിയമവിരുദ്ധമായി തോക്ക് കൈവശം വയ്ക്കല്‍, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് റോഡെറിക് റന്‍ഡാലിനെ (45) അറസ്റ്റ് ചെയ്തത്. ക്രിമിനല്‍ പശ്ചാത്തലമുള്ളതിനാല്‍ റന്‍ഡാലിന് തോക്ക് കൈവശം വയ്ക്കാന്‍ അനുമതിയില്ലെന്ന് പൊലീസ് വ്യക്തമാക്കി. കുട്ടിയുമായി തന്റെ പെണ്‍സുഹൃത്തിനെ കാണാന്‍ മോട്ടലിലെത്തിയപ്പോഴായിരുന്നു സംഭവം.

 

 


പെണ്‍സുഹൃത്തിന്റെ ഇളയ മകളാണ് കൊല്ലപ്പെട്ടത്. ഇരട്ടകളായ മൂത്ത സഹോദരിമാരില്‍ ഒരാളാണ് വെടിയേറ്റ് ആശുപത്രിയില്‍ കഴിയുന്നത്.ന്‍ഡാല്‍ പുറത്തുപോയപ്പോഴാണ് അപകടം സംഭവിച്ചത്.ഈ സമയത്ത് പെണ്‍കുട്ടികളുടെ മാതാവ് ഉറക്കത്തിലായിരുന്നു.തോക്ക് എവിടെയാണ് ഇരിക്കുന്നതെന്ന് അറിയാമായിരുന്ന എട്ടു വയസ്സുകാരന്‍ കളിക്കാനായി അതെടുത്തു. കളിക്കുന്നതിനിടെയാണ് ഒരു വയസ്സുകാരിക്ക് വെടിയേറ്റത്.

 

 

മുറിയില്‍ തിരിച്ചെത്തിയ റന്‍ഡാല്‍ പൊലീസ് എത്തുന്നതിനു മുന്‍പേ തോക്കും റൂമിലുണ്ടായിരുന്ന ലഹരിമരുന്ന് എന്ന് സംശയിക്കുന്ന വസ്തുവും എടുത്തുമാറ്റിയെന്ന് ആരോപണമുണ്ട്. ഈ സാഹചര്യത്തിലാണ് തെളിവു നശിപ്പിച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തത്.

 

 

 

OTHER SECTIONS