By Priya.22 05 2022
ഉത്തര്‍പ്രദേശില്‍ കളിക്കുന്നതിനിടെ ഊഞ്ഞാലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി എട്ട് വയസുകാരന് മരിച്ചു.ബസ്രേഹിയിലെ അര്ജുന് (8) ആണ് മരിച്ചത്.കുട്ടി വീട്ടിലെ ഗോതമ്പ് ചാക്കുകള്‍ സൂക്ഷിച്ച മുറിയില്‍ കളിക്കുകയായിരുന്നു.ചാക്കുകളുടെ മുകളില്‍ കയറി ഫാനില്‍ ഊഞ്ഞാല് കെട്ടാന്‍ ശ്രമിക്കുന്നതിനിടെ അടിയിലുള്ള ചാക്ക് തെന്നിമാറുകയും കുട്ടിയുടെ കഴുത്തില്‍ കയര്‍ കുരുങ്ങുകയായിരുന്നു.ഇതേതുടര്‍ന്ന് ശ്വാസം മുട്ടി മരിക്കുകയുമായിരുന്നു.കുട്ടി ബോധരഹിതനായി കിടക്കുന്നത് കണ്ട വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു.