88 വിദ്യാര്‍ത്ഥിനികളെ അധ്യാപകര്‍ നിര്‍ബന്ധിച്ച് വിവസ്ത്രരാക്കി

By Shyma Mohan.29 Nov, 2017

imran-azhar


    ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ അധ്യാപകര്‍ വിദ്യാര്‍ത്ഥിനികളെ നിര്‍ബന്ധിച്ച് വിവസ്ത്രമാക്കിയതായി പരാതി. പാപും പാരെ ജില്ലയിലുള്ള താനി ഹപ്പ കസ്തൂര്‍ബാ ഗാന്ധി ബാലിക വിദ്യാലയത്തിലെ ആറാം ക്ലാസിലെയും ഏഴാം ക്ലാസിലെയും 88 വിദ്യാര്‍ത്ഥിനികളെയാണ് മൂന്ന് അധ്യാപകര്‍ മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വെച്ച് ശിക്ഷയെന്ന നിലയില്‍ വിവസ്ത്രരാക്കിയത്. പ്രധാനാധ്യാപകനെയും ഒരു വിദ്യാര്‍ത്ഥിനിയെയും കുറിച്ച് അസഭ്യമായ വാക്കുകളില്‍ എഴുതിയ ഒരു പേപ്പര്‍ തുണ്ട് അധ്യാപകര്‍ കണ്ടെടുത്തതിനെ തുടര്‍ന്നായിരുന്നു അധ്യാപകര്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് കടുത്ത ശിക്ഷ വിധിച്ചത്. നവംബര്‍ 23നായിരുന്നു സംഭവം. എന്നാല്‍ വിദ്യാര്‍ത്ഥിനികള്‍ 27ന് ഓള്‍ സഗാലീ സ്റ്റുഡന്റ്‌സ് യൂണിയനെ സമീപിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. യൂണിയന്റെ ഇടപെടലുകളെ തുടര്‍ന്ന് പിന്നീട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.


 
    

OTHER SECTIONS