കുടിയേറ്റ തൊഴിലാളികളായ ഒമ്പത് പേരുടെ മൃതദേഹങ്ങൾ കിണറ്റിൽ കണ്ടെത്തി; ആത്മഹത്യയെന്ന് സംശയം

By Sooraj Surendran.22 05 2020

imran-azhar

 

 

തെലങ്കാന: തെലങ്കാനയിൽ കുടിയേറ്റ തൊഴിലാളികളായ ഒമ്പത് പേരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാൾ സ്വദേശികളായ മുഹമ്മദ് മക്ദ്സൂദ് അലാം അദ്ദേഹത്തിന്‍റെ ഭാര്യ നിഷ, മക്കൾ, മറ്റൊരു തൊഴിലാളിയായ ശ്രീറാം ഇയാളുടെ ഭാര്യ മക്കള്‍ എന്നിവരടക്കം ഒമ്പത് പേരാണ് മരിച്ചത്. ഇവർ ആത്മഹത്യ ചെയ്തതാകാമെന്നാണ് സംശയം. തെലങ്കാനയിലെ വാറങ്കലിലെ ചണച്ചാക്ക് നിര്‍മ്മാണ കമ്പനിയിലാണ് ഇവർ ജോലി ചെയ്തിരുന്നത്. ഇവരെ കാണാതായതിനെ തുടർന്ന് കമ്പനിയുടമയടക്കം നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കിണറ്റിൽ നിന്നും കണ്ടെത്തിയത്. അതെസമയം കുടുംബത്തിലെ ഒരാൾക്ക് കൊറോണ ബാധിച്ചിട്ടുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ലോക്ക്ഡൗൺ മൂലം രണ്ട് മാസത്തോളമായി ഇവർക്ക് ജോലി ഉണ്ടായിരുന്നില്ല. എന്നാൽ ഇവർക്ക് കൃത്യമായി ഭക്ഷണമെത്തിച്ചുകൊടുത്തിരുന്നതായും കമ്പനി ഉടമ പറയുന്നു.

 

OTHER SECTIONS