നാഗ്പൂർ ആർ എസ് എസ് ആസ്ഥാനത്ത് താമസിക്കുന്ന ഒൻപത് പ്രവർത്തകർക്ക് കോവിഡ്

By online desk .19 09 2020

imran-azhar

 

നാഗ്പൂര്‍: നാഗ്പൂർ ആർ എസ് എസ് ആസ്ഥാനത്ത് താമസിക്കുന്ന ഒൻപത് മുതിർന്ന ആർ എസ് എസ് പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചു. അതിൽ കൂടുതൽ പേരും അറുപതുവയസിനുമുകളിൽ പ്രായമുള്ളവരാണ് . കഴിഞ്ഞ ദിവസം നടത്തിയ കോവിഡ് പരിശോധനയിലാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സ്വകാര്യ നഴ്സിംഗ് ഹോമിൽ പ്രവേശിപ്പിച്ച എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അനുബന്ധ വൃത്തങ്ങൾ അറിയിച്ചു.

 

 രോഗബാധ സ്ഥിരീകരിച്ചവർക്ക് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്നും ഒൻപതുപേരും രക്താതിസമ്മർദ്ദം പ്രമേഹം എന്നീ അസുഖങ്ങളാൽ ബുദ്ധിമുട്ടനുഭവിക്കുന്നവരുമാണ്. ആർ എസ് എസ് മേധാവി മോഹൻ ഭാഗവതും ജനറൽ സെക്രട്ടറി ഭയ്യാജി ജോഷിയും ഇതേകേട്ടിടത്തിൽ തന്നെയാണ് താമസിക്കുന്നത് . എന്നാൽ ഇരുവരും സ്ഥലത്തില്ല . കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആർ എസ് എസ്‌ ആസ്ഥാനമന്ദിരം അണുവിമുക്തമാക്കി

 

OTHER SECTIONS