ഹിമാചൽ പ്രദേശിൽ മണ്ണിടിച്ചിൽ; വാഹനത്തിന് മേൽ കൂറ്റൻ പാറകൾ വീണ് 9 മരണം

By sisira.26 07 2021

imran-azhar

 

 

 

ഷിംല: ഹിമാചൽ പ്രദേശിൽ മണ്ണിടിച്ചിലിനെ തുടർന്ന് കൂറ്റൻ പാറകൾ വാഹനത്തിനു മേൽ വീണ് 9 പേർ മരിച്ചു.

 

11 വിനോദ സഞ്ചാരികൾ യാത്ര ചെയ്തിരുന്ന വാഹനത്തിന്റെ പുറത്തേക്കാണു പാറക്കല്ലുകൾ വീണത്. 2 പേർക്ക് പരുക്കേറ്റു.

 

ജില്ലയിലെ സംഗ്ല–ചിത് കുൽ റോഡിലെ ബത്‌സേരിയിലാണ് അപകടം നടന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ളവരാണ് സഞ്ചാരികൾ എന്ന് പൊലീസ് പറഞ്ഞു.


സമീപത്ത് മറ്റൊരിടത്തും പാറകൾ വീണ് അപകടമുണ്ടായി. ഇവിടെ ഒരാൾക്കു പരുക്കേറ്റു. ഒട്ടേറെ വാഹനങ്ങളും പാലവും തകർന്നു.

 

സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

OTHER SECTIONS