അർഹിക്കുന്ന സ്മാരകം പ്രസ് ക്ലബ്ബ് നിർമ്മിക്കണം; സി ദിവാകരൻ

By online desk.21 02 2020

imran-azhar

 

തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ്ബ് സ്ഥാപിക്കാൻ സ്വന്തം കിടപ്പാടം പണയം വയ്ക്കാൻ മനസ്സുകാട്ടിയ എം.എസ് മണിയെന്ന പത്രാധിപർക്ക് അർഹിക്കുന്ന രീതിയിലുള്ള സ്മാരകം നിർമ്മിക്കണമെന്ന് സി. ദിവാകരൻ എം.എൽ. എ പറഞ്ഞു. അതിനായി തനിക്കാവുന്ന രീതിയിലുള്ള സഹായ സഹകരണം നൽകാമെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ്ബും പത്ര പ്രവർത്തക യൂണിയൻ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച എം.എസ് മണി അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

കേരളത്തിന്റെ എല്ലാ മിക്ക രാഷ്ട്രീയക്കാർക്കും നിരവധി സ്വകാര്യ അനുഭവങ്ങളുള്ളവരാണ്. എല്ലാ രാഷ്ട്രീയ നേതാക്കളുടെയുo വളർച്ചയുടെ പിന്നിൽ മണിയുടെ സംഭാവനയുണ്ട്. എം.എസ് മണിക്ക് ഒരു ദേശീയ ആദരവ് നൽകാൻ തീരുമാനിച്ചിരുന്നു. എന്നാൽ, അദ്ദേഹം അത് നിരസിക്കുക മാത്രമല്ല, അങ്ങനെയൊരു ചടങ്ങ് നടത്തരുതെന്നും അദ്ദേഹം വാശി പിടിച്ചു. എന്നെ ഒന്ന് ആദരിക്കൂ എന്ന് നിലവിളിച്ചു നടക്കുന്നവർക്കിടയിൽ എം.എസ്‌ മണിയെന്ന വ്യക്തി വേറിട്ട് നിൽക്കുന്നതിങ്ങനെയാണ്. അതുകൊണ്ട് അദ്ദേഹത്തിന് അനുയോജ്യമായ ഒരു സ്മാരകം പ്രസ് ക്ലബ്ബ് നിർമ്മിക്കണമെന്നും സി. ദിവാകരൻ പറഞ്ഞു.

 

 

 

OTHER SECTIONS