ഓളപ്പരപ്പിന്റെ രഹസ്യങ്ങളിലേക്കുള്ള യാത്ര

By online desk .04 08 2020

imran-azhar

 

 

പതിനെട്ട് വയസ് തികയും മുമ്പേ കടലിന്റെ രഹസ്യങ്ങള്‍ തേടിയുള്ള യാത്ര ക്രിസ്റ്റഫര്‍ സ്വാന്‍ എന്നയാളെ കൊണ്ടെത്തിച്ചത് ബ്രിട്ടീഷ് നാവികസേനയുടെ മിടുക്കനായ മുങ്ങല്‍ വിദഗ്ധന്‍ എന്ന തസ്തികയിലായിരുന്നു. ഓരോ യാത്രയിലും കടലിനെ പ്രണയിച്ച അദ്ദേഹം തന്റെ ലക്ഷ്യങ്ങള്‍ പാതി വഴിയില്‍ ഉപേക്ഷിക്കാന്‍ തായാറായിരുന്നില്ല. ആ ലക്ഷ്യം അദ്ദേഹത്തെ എത്തിച്ചത് ഇന്ന് വരെ ആര്‍ക്കും പകര്‍ത്താനാവാത്ത കടല്‍ ചിത്രങ്ങളുടെ ഉടമയാക്കുകയായിരുന്നു.

 

 


ഭൂമി തന്റെ രഹസ്യങ്ങള്‍ എന്നും ഒളിപ്പിച്ച് വയ്ക്കുന്ന ഒരിടമാണ് കടല്‍. അതിന്റെ അനന്തസാദ്ധ്യതകളെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. ഗവേഷകരുടെ കടലിനേക്കുറിച്ചുള്ള പഠനങ്ങള്‍ ഇന്നും പൂര്‍ണമായിട്ടില്ലതാനും. എന്നാല്‍ ഓളപ്പരപ്പിന്റെ രഹസ്യങ്ങള്‍ തേടി ചെറുപ്പത്തിലേ യാത്ര തരിച്ച ഒരാളുടെ അനുഭവങ്ങള്‍ ആരെയും അതിശയിപ്പിക്കുന്നതാണ്. 18 വയസ് തികയുന്നതിന് മുമ്പ് ബ്രിട്ടീഷ് റോയല്‍ നേവിയില്‍ മുങ്ങല്‍ വിദഗ്ദ്ധനായി ചേര്‍ന്നയാളാണ് ക്രിസ്റ്റഫര്‍ സ്വാന്‍.

 

 

പിച്ചള ഹെല്‍മറ്റുകള്‍, ലെഡ് ബൂട്ടുകള്‍, കപ്പല്‍ തകര്‍ച്ചകള്‍, കടല്‍ അങ്ങനെയൊരു സാഹസീകത കൊതിച്ചാണ് താന്‍ റോയല്‍ നേവിയില്‍ ചോര്‍ന്നതെന്ന് അദ്ദേഹം പറയുന്നു. ഒരു ശൈത്യകാലത്താണ് പോര്‍ട്ട്സ്മൗത്തിലെ എച്ച്.എം.എസ്. വെര്‍ണനിലെ റോയല്‍ നേവി ഡൈവിംഗ് സ്‌കൂളില്‍ നിന്ന് താനടക്കമുള്ള 32 അംഗം സംഘം ആദ്യമായി ഡൈവിംഗിന് പോയത്. പക്ഷേ പരിപാടി കഴിഞ്ഞ ശേഷം സംഘത്തില്‍ തുടര്‍ന്നത് വെറും ആറ് പേര്‍ മാത്രം. എന്നാല്‍ അതിനകം താന്‍ കടലുമായി പ്രയണത്തിലായി കഴിഞ്ഞിരുന്നെന്ന് ക്രിസ്റ്റഫര്‍ സ്വാന്‍ പറയുന്നു.

 

 


റോയല്‍ നേവി മുങ്ങല്‍ വിദഗ്ദ്ധന്‍, ഓയില്‍ റിഗ് ഡൈവര്‍, ഉള്‍ക്കടലില്‍ തിമിംഗലത്തെ കാണിച്ചു കൊടുക്കുന്ന ഉല്ലാസ ഓപ്പറേറ്റര്‍, അങ്ങനെ അസാധാരണമായ അനുഭവങ്ങളുടെ 15 വര്‍ഷങ്ങള്‍ പുതുതലമുറയ്ക്കും ഗവേഷകര്‍ക്കും വഴികാട്ടിയാണ്.അതിനിടെ അതിമനോഹരമായ മറൈന്‍ ഫോട്ടോയെടുക്കുന്നതില്‍ ഒരു വിദഗ്ദ്ധനായിത്തീര്‍ന്നിരുന്നു ക്രിസ്റ്റഫര്‍ സ്വാന്‍. പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫര്‍ ഓഫ് ദ ഇയര്‍ മത്സരത്തില്‍ രണ്ടുതവണ അവാര്‍ഡ് ലഭിച്ച ഫൈനലിസ്റ്റാണ് അദ്ദേഹം. ഫോട്ടോഗ്രാഫര്‍ മാത്രമല്ല തിമിംഗല പരിജ്ഞാനത്തില്‍ അദ്ദേഹം അറിയപ്പെടുന്നത് തന്നെ 'തിമിംഗല വിസ്പറര്‍' എന്നാണ്.