പെട്രോൾ പമ്പിന് മുന്നിൽ മഴയും വെയിലുമേറ്റ് ഒരു ഒറ്റയാൾ സമരം : പ്രീത എന്ന വീട്ടമ്മയുടെ സമരം

By ആതിര മുരളി .14 10 2020

imran-azhar

 


തിരുവനന്തപുരം ; വള്ളക്കടവ് സ്വദേശി പ്രീത ബാബു 4 ദിവസമായി ഈ പെട്രോൾ പമ്പിന് മുന്നിൽ മഴയും വെയിലുമേറ്റ് നിരാഹാരമിരിക്കാൻ തുടങ്ങിയിട്ട്. ഒരു ഒറ്റയാൾ സമരം. തൊഴിലില്ല ഇപ്പോൾ ,ശമ്പളവും ... ലോക്ക്ഡൌണ്‍ കാലത്തെ വേതനമാവശ്യപ്പെട്ടതിന് പെട്രോൾപമ്പിൽ നിന്നും മാനേജ്‌മന്റ് മുന്നറിയിപ്പൊന്നും കൂടാതെ പ്രീതയേയും കുറച്ച് സഹപ്രവർത്തകരെയും ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ലോക്ക്ഡൗണിൽ തൊഴിലാളികൾക്ക് അർഹിക്കുന്ന ശമ്പളം കൊടുക്കണമെന്നിരിക്കെ സർക്കാർ ഉത്തരവിന് വിലനൽകാതെ ഈഞ്ചക്കലിൽ പ്രവർത്തിക്കുന്ന സ്വകാര്യ പെട്രോള്‍ പമ്പ് ഉടമ തൊഴിലാളികളെ പിരിച്ചുവിടുകയായിരുന്നു. 

 

ഇതിനിടയിൽ തൊഴിലാളി യൂണിയൻ ഇടപെട്ടെങ്കിലും പമ്പ് ഉടമ വിട്ടുവീഴ്ചയ്ക്ക് തയാറായില്ലെന്ന് പ്രീത പറയുന്നു. മറ്റു തൊഴിലാളികൾ പിരിഞ്ഞുപോയെങ്കിലും പ്രീത ഇപ്പോഴും ഒറ്റയാൾപ്പട്ടാളമായി നിന്നുകൊണ്ട് മാനേജ്മെന്റിനെതിരെ പ്രതിഷേധം തുടർന്നു. മഴയിലും വെയിലിലും തളരാതെ ഈ പെണ്മനസ്സ് തന്റെ നിരാഹാരം തുടരുകയാണ്.

 

പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുന്നവരെയും പെട്രോൾപമ്പിന്‌ മുന്നിൽ നിരാഹാര സത്യാഗ്രഹം തുടരുമെന്ന ഉറച്ച നിലപാടിലാണ് പ്രീത ഇപ്പോൾ. മുഖ്യമന്ത്രിക്കും മേയറിനുമുൾപ്പെടെ പ്രീത പരാതിനല്കിയിരുന്നു. മേയർ പമ്പുടമയുമായി ബന്ധപ്പെട്ടുവെങ്കിലും പിരിച്ചുവിട്ട തൊഴിലാളികളെ തിരികെയെടുക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഉടമയെന്നും പ്രീത പറയുന്നു. ഏതായാലും പ്രീത തന്റെ ഒറ്റയാൾ സമരം തുടരുകയാണ്... കനിവും കാത്ത്...

 

 

 

OTHER SECTIONS