മോദി ഒരു രക്ഷയുമില്ല; ജനങ്ങള്‍ക്ക് ആവേശം പകരുന്ന തികഞ്ഞ ഭരണാധികാരി : പാക് നയതന്ത്രജ്ഞന്‍

By parvathyanoop.17 08 2022

imran-azhar

 

 

ഇസ്ലാമാബാദ്:   നരേന്ദ്ര മോദി ജനങ്ങളുടെ നേതാവാണ്. അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും അവരുടെ ക്ഷേമം മെച്ചപ്പെടുത്താനും സമര്‍പ്പിതമാണ് ആ ജീവിതം. ജനങ്ങള്‍ക്കൊപ്പാമായിരിക്കുക, അവരുടെ ആഹ്ലാദങ്ങള്‍ പങ്കുവയ്ക്കുക, അവരുടെ ദുഖങ്ങള്‍ ദൂരീകരിക്കുക ഇതിനപ്പുറം അദ്ദേഹത്തിന് മറ്റൊരു സംതൃപ്തിയില്ല. ഓണ്‍ലൈനില്‍ ജനങ്ങളുമായുള്ള അദ്ദേഹത്തിന്റെ വ്യക്തിബന്ധങ്ങള്‍ അതിശക്ത സാന്നിധ്യമാണ്.

 

ജനങ്ങളില്‍ എത്താനും അവരെ ഉത്തേജിപ്പിക്കാനും അവരുടെ ജീവിതങ്ങളില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാനും വെബ് സൈറ്റ് ഉപയോഗിക്കുന്നതിനാല്‍ ഇന്ത്യയുടെ ഏറ്റവും സമര്‍ത്ഥനായ ടെക്നോ സേവി നേതാവ് എന്ന് അദ്ദേഹം അറിയപ്പെടുന്നു. എന്തിനേറെ പറയുന്നു തികഞ്ഞ നേതൃപാടവവും, ഭരണ മികവും പാകിസ്താന്റെയും പാകിസ്താനിലെ ജനങ്ങളുടെയും പ്രശംസവരെ പിടിച്ചു പറ്റി.

 

ഇതിന്റെ തുടര്‍ച്ചയായി ഇപ്പോഴിതാ പ്രധാനമന്ത്രിയുടെ ഭരണമികവിനെ പ്രശംസിച്ച് രംഗത്തുവന്നിരിക്കുകയാണ് പാകിസ്താനിലെ ഉന്നത ഉദ്യോഗസ്ഥന്‍.ഇന്ത്യയിലെ പാകിസ്താന്‍ സ്ഥാനപതിയും, മുന്‍ നയതന്ത്രജ്ഞനുമായ അബ്ദുള്‍ ബാസിത് ആണ് പ്രധാനമന്ത്രിയെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുന്നത്. സ്വാതന്ത്ര്യദിനത്തില്‍ അദ്ദേഹം ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗം ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ബാസിതിന്റെ പ്രതികരണം.

 


ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മികച്ച പ്രഭാഷകനാണെന്ന് ബാസിത് പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകളെല്ലാം ജനങ്ങള്‍ക്ക് ആവേശം പകരുന്നതാണ്. വാക്കുകളിലൂടെ അദ്ദേഹം പൊതുജനങ്ങളെ ആകര്‍ഷിക്കുന്നു. എല്ലാതവണത്തേയും പോലെ ഇക്കുറിയും രാജ്യത്തോട് നരേന്ദ്ര മോദി പുതിയ കാര്യങ്ങളാണ് പങ്കുവച്ചത്.

 

അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ വികസിത രാജ്യമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. അഴിമതിയും, സ്ത്രീശാക്തീകരണവും സംസാരത്തിന്റെ ഭാഗമായി. ഒരു തികഞ്ഞ ഭരണാധികാരി ഇത്തരത്തിലായിരിക്കണം ജനങ്ങളുമായി സംവദിക്കേണ്ടതെന്നും ബാസിത് പറഞ്ഞു.

 

 

 

OTHER SECTIONS