സന്തോഷത്തിന്‍റെ വേള: എം.കെ.ദാമോദരന്‍ ഒപ്പമില്ലാത്തതില്‍ ദുഃഖമെന്ന് പിണറായി

By Subha Lekshmi B R.23 Aug, 2017

imran-azhar

തിരുവനന്തപുരം: ലാവ്ലിന്‍ കേസില്‍ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിയെ തുടര്‍ന്ന് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. സന്തോഷത്തിന്‍റെ വേളയാണ
ിതെന്നും മുന്‍ അഡ്വക്കേറ്റ് ജനറലും നിയമോപദേഷ്ടാവുമായിരുന്ന എം.കെ.ദാമോദരന്‍ ഒപ്പമില്ലാത്തതില്‍ ദുഃഖമുണ്ടെന്നും പിണറായി പറഞ്ഞു. ലാവ്ലിന്‍ കേസില്‍ തന്നെ വേട്ടയാടാന്‍ ശ്രമ ിച്ചതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടായിരുന്നെന്നും തന്നിലൂടെ സിപിഎമ്മിനെ വേട്ടയാടാന്‍ ശ്രമിച്ചുവെന്നും പിണറായി ആരോപിച്ചു. ചില നിഗൂഢശക്തികളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. സത്യം ജയിക്കുമെന്ന് തെളിഞ്ഞു. തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ മാത്രമല്ല എക്കാലത്തും നല്ല വിഭാഗം പൊതുജനം തനിക്കൊപ്പമുണ്ടായിരുന്നുവെന്നും പിണറായി പറഞ്ഞു.

 

ആത്യന്തികമായി സത്യം ജയിക്കുമെന്ന് തെളിഞ്ഞു. സത്യത്തിന്‍റ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി. പ്രതിസന്ധിഘട്ടത്തില്‍ തനിക്ക് ഊര്‍ജ്ജം പകര്‍ന്ന പാര്‍ട്ടിയോടും സഖാക്കളോടും നന്ദിയുണ്ടെന്നും പിണറായി പറഞ്ഞു. ജുഡീഷ്യറിയോട് തനിക്കെന്നും ആദരവുമാത്രമാണ് ഉളളതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

OTHER SECTIONS