കടലിലൊരു പുനര്‍ജന്മം ; വര്‍ഷങ്ങള്‍ മുമ്പു കാണാതായ യുവതി കടലില്‍

By online desk .01 10 2020

imran-azhar

 


ബൊഗോട്ട : രണ്ടുവര്‍ഷം മുമ്പ് കാണാതായ കൊളംബിയന്‍ വനിതയെ കടലില്‍ ജീവനോടെ കണ്ടെത്തി. കൊളംബിയ തീരത്ത് ഒഴുകിനടന്ന ആഞ്ജലിക എന്ന 46കാരിയെ മത്സ്യത്തൊഴിലാളികള്‍ കണ്ടു രക്ഷപ്പെടുത്തിയത്. രണ്ടുവര്‍ഷം മുമ്പ് കാണാതായെങ്കിലും ഇവര്‍ കടലില്‍ ചാടിയത് 2 ദിവസമേ ആയിരുന്നുളളു. ശനിയാഴ്ച രാവിലെ ആറോടെ പ്യൂര്‍ട്ടോ കൊളംബിയ തീരത്തുനിന്ന് രണ്ടു കിലോമീറ്റര്‍ അകലെ മത്സ്യത്തൊഴിലാളികളാണ് ആഞ്ജലികയെ കണ്ടത്. കടലില്‍ ഒഴുകുകയായിരുന്ന ആഞ്ജലികയുടെ അടുത്തേക്ക് ഇരുവരും ബോട്ട് അടുപ്പിച്ചു. പലതവണ വിളിച്ചെങ്കിലും പ്രതികരണം ഇല്ലായിരുന്നു.

 

ജീവനുണ്ടെന്നു തോന്നിയതോടെ ആഞ്ജലികയെ ബോട്ടിലേക്കു വലിച്ചു കയറ്റി.മണിക്കൂറുകളോളം കടലില്‍ ഒഴുകിനടന്നതിന്റെ ക്ഷീണത്തില്‍ ആഞ്ജലിക തളര്‍ന്നിരുന്നു. മരിക്കാന്‍ ദൈവം ആഗ്രഹിച്ചില്ല' എന്നായിരുന്നു ബോധം വീണ്ടെടുത്തപ്പോള്‍ ആഞ്ജലിക ആദ്യം പറഞ്ഞത്. ഭര്‍ത്താവില്‍നിന്നു കടുത്ത ഗാര്‍ഹിക പീഡനം നേരിട്ട് 2018ല്‍ ഓടി രക്ഷപ്പെട്ട സ്ത്രീയാണ് ആഞ്ജലിക. പറഞ്ഞു.2018 സെപ്റ്റംബറില്‍ ഭര്‍ത്താവ് കൊല്ലാനും ശ്രമിച്ചു. സഹിക്കാന്‍ കഴിയാതെ വീടുവിട്ടു. കാമിനോ ഡി ഫെ റെസ്‌ക്യൂ സെന്ററില്‍ താമസിക്കാന്‍ ഇടം കണ്ടെത്തുന്നതു വരെ ആറു മാസത്തോളം തെരുവുകളില്‍ അലഞ്ഞു. ഈ ജീവിതം തുടരാന്‍ ആഗ്രഹമുണ്ടായില്ല. എല്ലാം അവസാനിപ്പിക്കാന്‍ തീരുമാനിച്ചാണ് കടലില്‍ ചാടിയത്.

 

 

OTHER SECTIONS