കൊച്ചി കസ്റ്റംസ് ഹൗസിലെ സുരക്ഷാ ജീവനക്കാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

By online desk .17 09 2020

imran-azhar

 

 

കൊച്ചി ; കൊച്ചി കസ്റ്റംസ് ഹൗസിലെ സുരക്ഷാ ജീവനക്കാരനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഹവില്‍ദാര്‍ രഞ്ജിത്തിനെയാണ് കസ്റ്റംസ് ഹൗസിലെ കാര്‍ പോര്‍ച്ചില്‍ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മേല്‍ക്കൂരയില്‍ നിന്ന് തൂങ്ങിയ നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ കാലുകള്‍ കാറിനു മുകളില്‍ മുട്ടിനില്‍ക്കുന്ന നിലയിലാണ്. മരണത്തിൽ ദുരൂഹതയുണ്ടെന്നു ആക്ഷേപം ഉയർന്നിട്ടുണ്ട്. പോലീസ് ഇൻക്വസ്‌റ് നടപടികൾ ആരംഭിച്ചു.

OTHER SECTIONS