ബിയര്‍ നിറച്ചൊരു ഷൂ : ഇതാ ഷൂവില്‍ ബിയര്‍ വരെ എത്തി

By parvathyanoop.06 08 2022

imran-azhar

 

 

 

വ്യത്യസ്തമായ പരീക്ഷണങ്ങള്‍ നടക്കുന്ന മേഘലയാണ് ഫാഷന്‍ രംഗം. ഇതിനിടയിലാണ് ആളുകള്‍ക്ക് വിശ്വസിക്കാല് കഴിയാത്തവണ്ണം ഒരു ഷൂ ഇറങ്ങിയിരിക്കുന്ന്ത്. അത്ഭുതപ്പെടുത്തുന്ന പല പരീക്ഷണങ്ങളും കണ്ട് നമ്മള്‍ ഞെട്ടുന്നതും പതിവാണ്. ഇക്കൂട്ടത്തില്‍ ഒന്നായിരുന്നു സാന്‍ഡ്വിച്ച് സ്നീക്കര്‍. ഇപ്പോഴിതാ മറ്റൊരു കിടിലന്‍ പരീക്ഷണവും വൈറലായിരിക്കുകയാണ്.

 

ബിയര്‍ ബ്രാന്‍ഡായ ഹെയ്നകെന്‍ ഹെയ്നെകിക്സ് എന്ന പേരില്‍ പുറത്തിറക്കിയ പുതിയ ജോഡി സ്നീക്കര്‍ ആണ് ഇത്. ബിയര്‍ നിറച്ചാണ് ഈ സ്നീക്കര്‍ അവതരിപ്പിച്ചിരിക്കുന്നതെന്നതാണ് ശ്രദ്ധനേടുന്നത്.

 

ഷൂ ഡിസൈനര്‍ ഡൊമിനിക് സിയാംബ്രോണുമായി സഹകരിച്ചാണ് ഹെയ്നകെന്‍ ഷൂ ഒരുക്കിയത്. സ്നീക്കറിന്റെ സോളിലേക്ക് ബിയര്‍ നിറച്ചിരിക്കുകയാണ്. ഇത് പുറത്തുനിന്ന് കാണാവുന്ന രീതിയില്‍ ട്രാന്‍സ്പേരന്റ് ആയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഹെയ്നകെന്‍ ബ്രാന്‍ഡിന്റെ ട്രേഡ്മാര്‍ക്ക് നിറങ്ങളായ പച്ചയും ചുവപ്പും ഡിസൈനില്‍ ചേര്‍ത്തിട്ടുണ്ട്. ഇതിനുപുറമേ ഷീസിന്റെ മുകളില്‍ ഒരു ബോട്ടില്‍ ഓപ്പണറും ഉണ്ട്. ഇടയ്ക്കിടെ ബിയര്‍ കുടിക്കുമ്പോള്‍ ഇത് ഉപകാരപ്പെടും.

 

സംഭവം എങ്ങനെയെങ്കിലും ഒരെണ്ണം ഒപ്പിക്കണമെന്നാണ് കമന്റുകളില്‍ ആളുകളുടെ പ്രതികരണം. ചിലര്‍ ആ ബിയര്‍ കുടിക്കാന്‍ വേണ്ടി മാത്രം ഷൂസ് വാങ്ങുമെന്നുപോലും പറയുന്നുണ്ട്.

 

 

OTHER SECTIONS