ഒഡീഷയിലെ മയൂര്‍ബഞ്ചില്‍ ആദിവാസി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു

By Ambily chandrasekharan.19 Apr, 2018

imran-azhar

 

ഭുവനേശ്വര്‍: ഒഡീഷയിലെ മയൂര്‍ബഞ്ചില്‍ ബുധനാഴ്ച വൈകിട്ട് ആദിവാസി വിഭാഗത്തില്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍്കുട്ടി ബലാത്സംഗത്തിന് ഇരയായി. പെണ്‍കുിട്ടിയുടെ കുടുംബവുമായി അടുപ്പമുണ്ടായിരുന്ന ഓട്ടോ ഡ്രൈവറാണ് ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. പീഡനത്തിനിരയായ പെണ്‍കുുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ ഓട്ടോ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്ത് വരികയാണ്. പ്രതിയുടെ ഓട്ടോയില്‍ മതപരമായ ചടങ്ങില്‍ പങ്കെടുത്ത ശേഷം പെണ്‍കുട്ടിയുടെ കുടുംബവുമായി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. കുടുംബത്തെ വീടിന് മുന്നില്‍ ഇറക്കിയ ശേഷം പെണ്‍്കുട്ടിയെ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച് ഇയാള്‍ വാഹനത്തിനുള്ളില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത് കൂടുതല്‍ സംഘര്‍്ഷാവസ്ഥ സൃഷ്ടിച്ചു. ആളുകള്‍ ഗതാഗതം തടസപ്പെടുത്തി ടയറുകള്‍ റോഡിലിട്ട് കത്തിച്ചു.പ്രതിക്കെതിരേ കര്‍ശ്‌ന നടപടി ആവശ്യപ്പെട്ടാണ് ജനങ്ങളുടെ ശക്തമായ പ്രതിഷേധം നടന്നത്.