ഡിവൈഎഫ്ഐയുടെ അമരത്തേക്ക് ഇനിയിവര്‍; എഎ റഹീം സെക്രട്ടറി, എസ് സതീഷ് പ്രസിഡന്റ്

By Anju N P.14 11 2018

imran-azhar


കോഴിക്കോട്: ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയായി എ.എ. റഹിമിനെയും പ്രസിഡന്റായി എസ് സതീഷിനെയും തെരഞ്ഞടുത്തു. എസ്.കെ.സജീഷാണ് ട്രഷറര്‍. നിലവിലെ ഭാരവാഹികളായ എം.സ്വരാജും എ.എന്‍.ഷംസീറും പി.ബിജുവും ഒഴിഞ്ഞതോടെയാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. 90 അംഗ സംസ്ഥാന കമ്മറ്റിയെയും സമ്മേളനം തെരഞ്ഞടുത്തു.

 

ഡിവൈഎഫ്ഐയുടെ ചുമതലയുള്ള എം.വി.ഗോവിന്ദന്റെ നേതൃത്വത്തിലുള്ള ഫ്രാക്ഷനാണ് തീരുമാനമെടുത്തത്. പ്രായപരിധി കര്‍ശനമാക്കേണ്ടെന്ന് സിപിഎം സെക്രട്ടേറിയേറ്റ് നിര്‍ദേശം നല്‍കിയതോടെയാണ് റഹീമടക്കമുള്ളവര്‍ നേതൃത്വത്തിലേയ്ക്ക് എത്തിയത്. വൈകിട്ട് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

 

OTHER SECTIONS