തോമസ് ചാണ്ടിക്കെതിരായ ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ആന്‍റണി

By Subha Lekshmi B R.19 Aug, 2017

imran-azhar

ന്യൂഡല്‍ഹി: ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണത്തിന്മേല്‍ അന്വേഷണം ആവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്‍റണി. അന്വേഷണത്തിനു മുന്‍പ് മുഖ്യമന്ത്രി തോമസ് ചാണ്ടിക്കു ക്ളീന്‍ ചീറ്റ് നല്‍കിയത് ശരിയായില്ളെന്നും ആന്‍റണി പറഞ്ഞു.

 

അതിരപ്പിള്ളി പദ്ധതിയുടെ കാര്യത്തില്‍ ചര്‍ച്ചയാകാമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞത് ഏത് സാഹചര്യത്തില്‍ ആണെന്ന് വ്യക്തമല്ല. ഇക്കാര്യത്തില്‍ കേരളത്തില്‍ അഭിപ്രായ സമന്വയം ഉണ്ടാകില്ള. പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്നും ആന്‍റണി കൂട്ടിച്ചേര്‍ത്തു.

OTHER SECTIONS