ആധാര്‍ വഴി ഇന്ത്യക്ക് 90000 കോടി നേട്ടം: യുഐഡിഎഐ

By Shyma Mohan.11 Jul, 2018

imran-azhar


    ഹൈദരാബാദ്: ആധാര്‍ വഴി ഇന്ത്യക്ക് 90000 കോടി നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞതായി യുഐഡിഎഐ ചെയര്‍മാന്‍ സത്യനാരായണ. ഓരോ ദിവസവും ശരാശരി മൂന്ന് കോടിയോളം ജനങ്ങളാണ് ആധാര്‍ ഉപയോഗിക്കുന്നതെന്ന് സത്യനാരായണ്‍ പറഞ്ഞു. റേഷന്‍, പെന്‍ഷന്‍, ഗ്രാമീണ മേഖലയിലെ തൊഴില്‍, സ്‌കോലര്‍ഷിപ്പ് എന്നിവക്കാണ് ആധാര്‍ ഉപയോഗപ്പെടുത്തുന്നതെന്നും സത്യനാരായണ പറഞ്ഞു. പെട്രോളിയം -പ്രകൃതി വാതകം, ഭക്ഷ്യ - പൊതുവിതരണം, ഗ്രാമ വികസനം തുടങ്ങിയ വകുപ്പുകള്‍ ആധാര്‍ മുഖേന 90000 കോടി നേട്ടമുണ്ടാക്കിയെന്നാണ് അദ്ദേഹം പറഞ്ഞത്. ആധാര്‍ വിഷയത്തില്‍ ഡല്‍ഹിയില്‍ വെച്ച് നടന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു സത്യനാരായണ.