ഡൽഹി മുനിസിപ്പൽ ഉപതിരഞ്ഞെടുപ്പ്; അഞ്ചിൽ നാല് സീറ്റും നേടി എ.എ.പി; ബിജെപിക്ക് പൂജ്യം

By അനിൽ പയ്യമ്പള്ളി.03 03 2021

imran-azhar



ന്യൂഡൽഹി: ഡൽഹിയിലെ അഞ്ച് മുനിസിപ്പൽ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ നാല് സീറ്റുകളും നേടി ആം ആദ്മി പാർട്ടി.

രോഹിണി-സി, ഷാലിമാർബാഗ് നോർത്ത്, ചൗഹാൻ ബംഗർ, കല്യാൺപുരി, ത്രിലോക്പുരി വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ചൗഹാൻ ബംഗറിലാണ് കോൺഗ്രസ് ജയിച്ചത്. മറ്റെല്ലായിടത്തും ആം ആദ്മി പാർട്ടി ജയിച്ചു.

2022-ലെ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ശക്തിപ്രകടനമെന്ന നിലയ്ക്കാണ് ഉപതിരഞ്ഞെടുപ്പിനെ രാഷ്ട്രീയപ്പാർട്ടികൾ കണ്ടിരുന്നത്. മൂന്ന് മുനിസിപ്പൽ കോർപ്പറേഷനുകളിലുമായി 272 വാർഡുകളിലേക്കാണ് അടുത്തവർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

2012 മുതൽ ഡൽഹിയിലെ മൂന്ന് മുനിസിപ്പൽ കോർപ്പറേഷനുകളും ഭരിക്കുന്നത് ബി.ജെ.പി.യാണ്. എന്നാൽ ഉപതിരഞ്ഞെടുപ്പിൽ ഒന്നിൽ പോലും ബിജെപിക്ക് ജയിക്കാനായില്ല. ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ച് സീറ്റുകളിൽ നാലെണ്ണം ആം ആദ്മി പാർട്ടിയുടേതും ഒരെണ്ണം ബിജെപിയുടേയും സിറ്റിങ് സീറ്റുകളായിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിൽ എ.എ.പി. മികച്ച വിജയം കൈവരിച്ചെങ്കിലും മുനിസിപ്പൽ കോർപ്പറേഷനുകൾ അവർക്ക് കീറാമുട്ടിയായിരുന്നു. ഏറെ പിന്നിലായി രണ്ടാംസ്ഥാനമാണ് 2017-ലെ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ എ.എ.പി.ക്ക് ലഭിച്ചത്. ബി.ജെ.പി.ക്ക് 181 സീറ്റുകൾ ലഭിച്ചപ്പോൾ എ.എ.പി.ക്ക് 48-ഉം കോൺഗ്രസിന് 30 സീറ്റുകളുമാണ് അന്ന് കിട്ടിയത്.

 

OTHER SECTIONS