സഹാറയുടെ ആംബിവാലി ലേലം ചെയ്യുന്നത് തടസപ്പെടുത്തിയാല്‍ ജയിലില്‍ അടയ്ക്കും: സുപ്രീം കോടതി

By Shyma Mohan.12 Oct, 2017

imran-azhar


    ന്യൂഡല്‍ഹി: സഹാറയുടെ ആംബിവാലി ലേലം ചെയ്യുന്നതിന് തടസം നില്‍ക്കുന്നവരെ ജയിലില്‍ അടയ്ക്കുമെന്ന് സുപ്രീം കോടതി. കോടതി ഉത്തരവനുസരിച്ച് ലേലം ചെയ്യുന്നതിനിടയില്‍ ആംബിവാലിയില്‍ ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി സഹാറ ഗ്രൂപ്പ് പൂനെ പോലീസിന് കത്തയച്ചതിനെ തുടര്‍ന്നാണ് സുപ്രീം കോടതി നിലപാട് അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട സെബിയുടെ ആരോപണത്തെ തുടര്‍ന്നാണ് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ദീപക് മിശ്ര സഹാറക്കെതിരെ നിലപാട് അറിയിച്ചത്. സഹാറ അധികൃതര്‍ പൂനെ പോലീസ് സൂപ്രണ്ടിന്(റൂറല്‍) സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന ലേലത്തില്‍ കത്തയക്കേണ്ടതില്ലെന്നായിരുന്നുവെന്ന് ജസ്റ്റിസ് ദീപക് മിശ്ര അഭിപ്രായപ്പെട്ടു. ജസ്റ്റിസുമാരായ രഞ്ജന്‍ ഗോഗോയും എ.കെ സിക്രിയും അടങ്ങുന്ന ബെഞ്ച് ആംബിവാലി ലേലം ചെയ്യുന്നതിനായി ബോംബെ ഹൈക്കോടതിക്ക് 48 മണിക്കൂറിനകം കൈമാറണമെന്ന് മഹാരാഷ്ട്ര ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്‍കി. ഇതിന് തടസം നില്‍ക്കുന്നവര്‍ ആരായാലും അത് കോടതിയലക്ഷ്യമായി കണക്കാക്കി ജയിലില്‍ അടയ്ക്കുമെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.
d

loading...