അബ്ദുള്ളക്കുട്ടി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി: അഭ്യൂഹങ്ങൾ ശക്തമാകുന്നു

By Sooraj Surendran .24 06 2019

imran-azhar

 

 

ന്യൂ ഡൽഹി: കോൺഗ്രസിൽ നിന്നും പുറത്താക്കപ്പെട്ട എ.പി.അബ്ദുള്ളക്കുട്ടി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയത്. അബ്ദുള്ളക്കുട്ടി ബിജെപിയിലേക്ക് മാറുമെന്ന അഭ്യൂഹങ്ങൾ ഇതോടെ ശക്തമാകുകയാണ്. പ്രധാനമന്ത്രിയുടെ വികസനങ്ങൾ പുകഴ്ത്തി പറഞ്ഞതിനെ തുടർന്നാണ് അബ്ദുള്ളക്കുട്ടിയെ കോൺഗ്രസിൽ നിന്നും പുറത്താക്കിയത്. മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായി അബുദുള്ളക്കുട്ടി മത്സരിക്കുമെന്നാണ് സൂചന. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം തന്നോട് ബിജെപിയില്‍ ചേരാന്‍ നരേന്ദ്ര മോദി ആവശ്യപ്പെട്ടതായി അബ്ദുള്ളക്കുട്ടി പറഞ്ഞു.

OTHER SECTIONS