സൗദിയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു

By Sooraj Surendran .09 02 2019

imran-azhar

 

 

ദമാം: സൗദിയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. സൗദി അല്‍ഹസ്സയിലെ ഹറദിൽ വെള്ളിയാഴ്ച വൈകിട്ടോടെയാണ് അപകടമുണ്ടായത്. മുവാറ്റുപുഴ രണ്ടാറ്റിങ്കര സ്വദേശി അനില്‍ തങ്കപ്പന്‍, പാലക്കാട് സ്വദേശി ഫിറോസ്ഖാന്‍, തിരുവനന്തപുരം സ്വദേശി ശൈലേഷ് എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്. ഇവർ മൂവരും സഞ്ചരിച്ചിരുന്ന വാഹനം ട്രെയിലറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇവർ എക്സൽ എൻജിനീയറിങ് കമ്പിനിയിലെ ജീവനക്കാരാണ്. മൃതദേഹങ്ങൾ അല്‍ അഹ്സ ഹഫൂഫ് കിങ്ഫഹദ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. അപകടത്തെ തുടർന്ന് പാതയിൽ ഗതാഗതം തടസപ്പെട്ടു.

OTHER SECTIONS