അശ്വതി ബാബുവിന്റെ മയക്കുമരുന്ന് ഇപാട് കേന്ദ്രങ്ങള്‍ ബേക്കറികളും ഹോട്ടലുകളും; ഇടപാടുകാര്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പും

By Anju N P.19 12 2018

imran-azhar


കൊച്ചി: ലഹരി മരുന്നുകേസില്‍ അറസ്റ്റിലായ സീരിയല്‍ നടി അശ്വതി ബാബു മയക്കുമരുന്ന് വേട്ടക്ക് താവളമാക്കിയിരുന്നത് കൊച്ചി നഗരത്തിലെ വന്‍കിട ബേക്കറികളും ഹോട്ടലുകളും കേന്ദ്രീകരിച്ചെന്ന് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. മയക്കുമരുന്ന് ഇടപാടില്‍ ആരും സംശയിക്കാതിരിക്കാനാണ് ഈ രീതി പ്രയോഗിച്ചത്. ബാംഗ്ലൂരിലുളള ഇടുക്കി സ്വദേശിയാണ് ഇവര്‍ക്ക് മയക്കുമരുന്ന് കൈമാറിയിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇടപാടുകാരുമായി മൊബൈല്‍ഫോണില്‍ നടത്തിയ സംഭാഷണങ്ങളും പൊലിസിന് ലഭിച്ചു.

 

അശ്വതി ബാബുവിന്റെ അശ്വതിയുടെ അംഗരക്ഷകനും ഡ്രൈവറുമായ കോട്ടയം സ്വദേശി ബിനോയാണ് ബംഗളുരുവില്‍നിന്ന് ലഹരിമരുന്ന് കൊച്ചിയില്‍ എത്തിച്ചിരുന്നതെന്നാണ് പൊലിസിന്റെ കണ്ടെത്തല്‍. മയക്കുമരുന്ന് ഉപയോഗിക്കുകയും അതോടൊപ്പം വിതരണം ചെയ്യുകയും ചെയ്തിരുന്ന അശ്വതി വാട്സാപ് ശബ്ദസന്ദേശങ്ങളിലൂടെയാണ് ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. മാത്രമല്ല ഇവരുടെ സ്ഥിരം ഉപഭോക്താക്കള്‍ക്കായി വാട്സാപ്പ് ഗ്രൂപ്പും ഉണ്ടാക്കിയിരുന്നു. മരുന്ന് വാങ്ങാന്‍ പോകുംമുമ്പ് ഇക്കാര്യമറിയിച്ച് ഈഗ്രൂപ്പില്‍ സന്ദേശമയയ്ക്കും.ആവശ്യക്കാര്‍ തന്റെ അക്കൗണ്ടിലേയ്ക്ക് പണം നിക്ഷേപിക്കാനും ആവശ്യപ്പെടും. കൊച്ചിയിലെത്തിക്കുന്ന മരുന്ന് ചെറുപായ്ക്കറ്റുകളാക്കി ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ നഗരത്തിലെ മുന്തിയ ബേക്കറികളിലും ഹോട്ടലുകളിലുംവച്ച് ആവശ്യക്കാര്‍ക്ക് കൈമാറുകയാണ് ചെയ്തിരുന്നതെന്നും അന്വേഷണസംഘം കണ്ടെത്തി.

 

മുന്തിയ ബേക്കറികളിലേയ്ക്ക് ഇടപാടുകാരെ വരുത്തി സാധനം കൈമാറുകയായിരുന്നു പതിവ്. താരപദവിയുള്ളതിനാല്‍ അത് മറയാക്കിയാണ് ഇടപാട്. ഇടപാടുകാര്‍ക്കയച്ച ശബ്ദസന്ദേശങ്ങളെല്ലാം പൊലിസ് പിടിച്ചെടുത്തിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുളളവര്‍ ഇവരുടെ കുരുക്കില്‍വീണിട്ടുണ്ടന്നാണ് സംശയിക്കുന്നത്. മൊബൈല്‍ഫോണ്‍ പിടികൂടാനായതോടെ ഇടപാടുകാരെയെല്ലാം കണ്ടെത്താന്‍ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

 

OTHER SECTIONS