ചാവേറാക്രമണം; അഫ്ഗാനില്‍ സ്ഥാനാര്‍ഥി ഉള്‍പ്പെടെ എട്ടു പേര്‍ കൊല്ലപ്പെട്ടു

By anju.10 10 2018

imran-azhar

കാബൂൾ: അഫ്ഗാനിസ്ഥാനിൽ തെരഞ്ഞെടുപ്പ് റാലിക്കുനേരെ നടന്ന ചാവേറാക്രമണത്തിൽ സ്ഥാനാർഥി ഉൾപ്പെടെ എട്ടുപേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹെൽമണ്ട് പ്രവിശ്യയിലെ ലെഷ്കർ ഗാഹിലാണ് സംഭവമുണ്ടായത്. പാർലമെന്‍റ് തെരഞ്ഞെടുപ്പ് സ്ഥാനാർഥി സേലം മുഹമ്മദ് അചികേസിയെ ലക്ഷ്യം വെച്ചാണ് ആക്രമണമുണ്ടായത്. ചാവേർ സ്വയം പെട്ടത്തെറിച്ചതോടെ സംഭവസ്ഥലത്ത് വച്ച് തന്നെ അച്കേസി കൊല്ലപ്പെട്ടു. അതേസമയം, ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. താലിബാനു ഏറെ സ്വാധീനമുള്ള പ്രദേശമാണ് ഹെൽമണ്ട്.

OTHER SECTIONS