ഇന്ധനം തീര്‍ന്നു: ഇന്ത്യയുടെ അഭിമാനമായ മംഗള്‍യാന്‍ പ്രവര്‍ത്തനം നിര്‍ത്തുന്നതായി റിപ്പോര്‍ട്ട്

By Shyma Mohan.03 10 2022

imran-azhar

 


ബംഗളുരു: ഇന്ത്യയുടെ ആദ്യ ചൊവ്വാദൗത്യമായ മംഗള്‍യാന്റെ ഇന്ധനം തീര്‍ന്നതായി റിപ്പോര്‍ട്ടുകള്‍. മംഗള്‍യാന് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ പ്രൊപ്പല്ലന്റിന്റെ സുരക്ഷിത പരിധി അവസാനിച്ചുവെന്നും അതിനാല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ പോകുകയാണെന്നുമാണ് വിവരം. എന്നാല്‍ ഐഎസ്ആര്‍ഒയില്‍ നിന്ന് ഔദ്യോഗിക അറിയിപ്പുകളൊന്നും തന്നെ ലഭിച്ചിട്ടില്ല.

 

2013 നവംബര്‍ 5ന് 450 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഇന്ത്യയുടെ മംഗള്‍യാന്‍ വിക്ഷേപിക്കപ്പെട്ടത്. പിഎസ്എല്‍വിസി25 ഉപയോഗിച്ചായിരുന്നു വിക്ഷേപണം. 2014 സെപ്തംബര്‍ 24ന് ആദ്യ ശ്രമത്തില്‍ ചൊവ്വയുടെ ഭ്രമണ പഥത്തില്‍ വിജയകരമായി പ്രവേശിക്കാനും മംഗള്‍യാന് കഴിഞ്ഞു.

 

 

OTHER SECTIONS