നോയിഡ ട്വിന്‍ ടവര്‍ പൊളിക്കലിന് പിന്നാലെ പൂനെ പാലം പൊളിക്കുന്നു

By Shyma Mohan.01 10 2022

imran-azhar

 

പൂനെ: നോയിഡയിലെ ട്വിന്‍ ടവറുകള്‍ വിജയകരമായി പൊളിച്ചുനീക്കിയതിന് പിന്നാലെ പൂനെയിലെ തിരക്കേറിയ ചാന്ദ്‌നി ചൗക്കിലെ പഴയ പാലം പൊളിക്കുന്നു. നോയിഡയിലെ ട്വിന്‍ ടവറുകള്‍ പൊളിക്കാന്‍ ഏല്‍പ്പിച്ച എഡിഫൈസ് എഞ്ചിനീയറിംഗിനെയാണ് 50 മീറ്റര്‍ നീളമുള്ള ഏറ്റവും തിരക്കേറിയ സ്ഥലത്തെ പാലം പൊളിക്കാനും ഏല്‍പ്പിച്ചിരിക്കുന്നത്.

 

നോയിഡ ടവറുകള്‍ തകര്‍ക്കാന്‍ സ്വീകരിച്ച അതേ സാങ്കേതികതയാണ് എഡിഫൈസ് പാലം തകര്‍ക്കാനും സ്വീകരിച്ചിരിക്കുന്നത്. ശനി, ഞായര്‍ ദിവസങ്ങളിലായി രാത്രിയിലാണ് പാലം തകര്‍ക്കുക. നിയന്ത്രിത സ്‌ഫോടനത്തിലൂടെയാണ് കമ്പനി പാലം പൊളിക്കുന്നത്. ഇതിന്റെ ഭാഗമായി സ്‌ഫോടകവസ്തുക്കള്‍ പാലത്തില്‍ ഘടിപ്പിച്ചു.

 

100 മീറ്ററിലധികം ഉയരവും ഇന്ത്യയില്‍ ഇതുവരെ പൊളിക്കപ്പെടുന്ന ഏറ്റവും ഉയരം കൂടിയതുമായ ഇരട്ട ഗോപുരങ്ങള്‍ ഒമ്പത് സെക്കന്റിനുള്ളിലാണ് തകര്‍ന്നടിഞ്ഞതെങ്കില്‍ പൂനെയിലെ പാലം ആറ് സെക്കന്റിനുള്ളില്‍ പൊളിക്കും. ചാന്ദ്‌നി ചൗക്ക് ജംഗ്ഷനിലെ ഗതാഗതം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതികളുടെ ഭാഗമായാണ് പാലം തകര്‍ക്കുന്നത്. പകരം ഗതാഗതം സുഗമമാക്കാന്‍ മേല്‍പ്പാലം നിര്‍മ്മിക്കും.

OTHER SECTIONS