കാർഷിക ബിൽ പ്രതിഷേധം : അകാലിദൾ എൻഡിഎ വിട്ടു

By online desk.27 09 2020

imran-azhar

 

 

ലാഹോർ ; കാർഷിക ബില്ലുകൾക്കെതിരെയുള്ള പ്രക്ഷോഭം രാജ്യത്ത് ശക്തമായി തുടരുന്നു. പഞ്ചാബിൽ കർഷക സംഘടനകളുടെ നേതൃത്വത്തിൽ ട്രെയിൻ തടഞ്ഞുള്ള പ്രതിഷേധം ഇന്നും തുടരും. കാർഷിക വിളകളിൽ പ്രതിഷേധിച്ച് ഇന്നലെ ശിരോമണി അകാലിദൾ എൻഡിഎ സഖ്യം വിട്ടു. ഒക്ടോബർ ഒന്നിന് വലിയ കർഷക മാർച്ച് നടത്തുമെന്നും ശിരോമണി അകാലിദൾ പ്രഖ്യാപിച്ചു. നാളെ കോൺഗ്രസ് പ്രഖ്യാപിച്ച രാജ്ഭവനിലേക്ക് ഉള്ള മാർച്ചും നടക്കും.

അതേസമയം , കാർഷികബില്ലിനെതിരെ രാജ്യമൊട്ടാകെ പ്രക്ഷോഭങ്ങൾ അരങ്ങേറുന്ന സാഹചര്യത്തിൽ പ്രധാനമന്തി നരേന്ദ്രമോദി മൻകി ബാത്തിൽ രാജ്യത്തെ ഇന്ന് അഭിസംബോധനചെയ്യും.

OTHER SECTIONS