കേരളം ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പായ ജിഫിക്ക് എയർ ഏഷ്യയുടെ റോബോർട്ടിക്സ് കരാർ

By online desk .14 08 2020

imran-azhar

 

കൊച്ചി: തിരുവനന്തപുരം ആസ്ഥാനമായുള്ള ജിഫി ഡോട്ട് എ ഐ എന്ന മലയാളി സ്റ്റാർട്ട് ആപ്പിന് എയർ ഏഷ്യയിൽ നിന്ന് കോടികളുടെ കരാർ .മലേഷ്യ ആസ്ഥാനമായ എയർ ഏഷ്യയുടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആവർത്തന സ്വഭാവമുള്ള റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻനടപ്പിലാക്കുന്നതിനായിഉള്ള കരാർ ആണ് സ്റ്റാർട്ട് ആപ്പ് സ്വന്തമാക്കിയിരിക്കുന്നത്.

ബാബു ശിവദാസസിന്റെ നേതൃത്വത്തിലുള്ള റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ സ്റ്റാർട്ട് ആപ്പാണ് ജിഫ്ഫി. സിലിക്കൺ വാലി, തിരുവനന്തപുരം, ബാംഗ്ലൂർ, കൊച്ചി എന്നിവിടങ്ങളിൽ വികസന കേന്ദ്രങ്ങളുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, നാച്ചുറൽ ലാംഗ്വേജ് പ്രോസസിംഗ് തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളിലെ മികവിന്റെ കേന്ദ്രമാണ് ജിഫ്ഫി.യുടെ തിരുവനന്തപുരം കേന്ദ്രം


രണ്ടു മാസം മുൻപ് ആഗോള നിക്ഷേപ സ്ഥാപനങ്ങളിൽ നിന്ന് 136 കോടിയുടെ മൂല ധന നിക്ഷേപം നേടി ഈ സ്റ്റാർട്ട് ആപ്പ് ആഗോള കരാർ നേടി വീണ്ടും നേട്ടമുണ്ടാക്കിയിരിക്കുകയാണ് .പുതിയ ഈ കരാർ കൂടി ലഭിച്ചതോടെ കേരളത്തിൽ കൂടുതൽ തെഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ കമ്പനിക്ക് സാധിക്കും ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ പ്രക്രിയയിൽ പങ്കുചേരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ജിഫി സ്ഥാപകനും സി.ഇ.ഒ.യുമായ ബാബു ശിവദാസ് അറിയിച്ചു. 

OTHER SECTIONS