മഷിപ്പേന കൊണ്ട് ഫ്‌ളൈറ്റ് അറ്റന്‍ഡന്റിനെ ബന്ദിയാക്കി: വിമാനം അടിയന്തിരമായി തിരിച്ചിറക്കി

By Shyma Mohan.15 Apr, 2018

imran-azhar

 
    ബീജിംഗ്: എയര്‍ ചൈന വിമാനത്തിലെ ഫ്‌ളൈറ്റ് അറ്റന്‍ഡന്റിനെ യാത്രക്കാരന് മഷിപ്പേന ചൂണ്ടി ബന്ദിയാക്കിയതിനെ തുടര്‍ന്ന് വിമാനം അടിയന്തിര ലാന്റിംഗ് നടത്തി. ചൈനയിലെ ചാങ്‌സാ എയര്‍പോര്‍ട്ടില്‍ നിന്ന് ബീജിംഗിലേക്ക് പറന്നുയര്‍ന്ന എയര്‍ ചൈന ഫ്‌ളൈറ്റ് 1350 ആണ് അടിയന്തിര ലാന്റിംഗിന് വിധേയമാക്കിയത്. വിമാന ജീവനക്കാരെയും മറ്റ് യാത്രക്കാരെയും മുള്‍മുനയില്‍ നിര്‍ത്തിയ ഏറെ നാടകീയമായ ബന്ദിയാക്കല്‍ നാടകത്തിനാണ് എയര്‍ ചൈന ഇന്ന് സാക്ഷ്യം വഹിച്ചത്. ടേക്ക് ഓഫിന് പിന്നാലെ വിമാനത്തിലെ യാത്രക്കാരില്‍ ഒരാള്‍ മഷിപ്പേന ഉപയോഗിച്ച് ഫ്‌ളൈറ്റ് അറ്റന്‍ഡന്റിനെ ബന്ദിയാക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് ചൈനീസ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി വിശദീകരണം ഇറക്കിയെങ്കിലും കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. അടിയന്തിര ലാന്റിംഗിനായി നിരവധി ആംബുലന്‍സുകളുടെ വന്‍ സജ്ജീകരണമാണ് എയര്‍പോര്‍ട്ടില്‍ ഒരുക്കിയിരുന്നത്.