എയര്‍ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാര്‍: മുംബൈയില്‍ അടിയന്തിര ലാന്റിംഗ്

By Shyma Mohan.21 May, 2018

imran-azhar


    മുംബൈ: സാങ്കേതിക തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ ഗോവ - മുംബൈ വിമാനം അടിയന്തിരമായി ലാന്റ് ചെയ്തു. എയര്‍ ഇന്ത്യ ഫ്‌ളൈറ്റ് 662 ആണ് 8.36ന് തകരാര്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് 9.18ന് മുംബൈ ഛത്രപതി ശിവാജി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ അടിയന്തിര ലാന്റിംഗ് നടത്തിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് എയര്‍പോര്‍ട്ട് വക്താവ് അറിയിച്ചു.