എല്ലാം ശുഭം; മുലായത്തിന്‍റെ പട്ടിക അഖിലേഷ് അംഗീകരിച്ചു

By Subha Lekshmi B R.20 Jan, 2017

imran-azhar

ലക്നൌ: സമാജ്വാദി പാര്‍ട്ടിയിലെ ആഭ്യന്തരകലാപം അവാസനിച്ചു. പിതാവ് മുലായം സിങ് യാദവ് നല്‍കിയ സ്ഥാനാര്‍ഥിപ്പട്ടികയില്‍ഭൂരിഭാഗവും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് അംഗീകരിച്ചതോടെ അച്ഛന്‍~മകന്‍ പോരിന് അവസാനമായി.നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 191 പേരുടെ സ്ഥാനാര്‍ഥിപ്പട്ടിക സമാജ്വാദി പാര്‍ട്ടി പുറത്തിറക്കി. പിതൃസഹോദരന്‍ ശിവ്പാല്‍ യാദവിനും സീറ്റു നല്‍കിയിട്ടുണ്ട്.

ഭിന്നതകള്‍ക്കിടെ ഇരുവിഭാഗവും പ്രഖ്യാപിച്ച സ്ഥാനാര്‍ഥിപ്പട്ടികയ്ക്കു പകരമാണ് പുതിയ പട്ടിക അഖിലേഷ് യാദവ് പുറത്തിറക്കിയത്. പാര്‍ട്ടിക്കുളളിലെ പ്രശ്നങ്ങള്‍ അവസാനിപ്പിക്കാന്‍ശിവ്പാല്‍ യാദവിനെ പാര്‍ട്ടിയില്‍ വച്ചു പൊറുപ്പിക്കാനാവില്ളെന്ന നിലപാട് അഖിലേഷ് തിരുത്തുകയായിരുന്നു. ജസ്വന്ത് നഗറില്‍നിന്നാണ് ശിവ്്പാല്‍ യാദവ് തിരഞ്ഞെടുപ്പിനെ നേരിടുകമുലായവും പ്രചരണത്തില്‍ സജീവമാകുമെന്നാണ് വാര്‍ത്ത.

സ്ഥാനാര്‍ഥിപ്പട്ടികയിലൂടെ തലമുറ മാറ്റത്തിന്‍റെ സൂചനകളും അഖിലേഷ് നല്‍കുന്നുണ്ട്. ഭിന്നതയ്ക്കിടെ മധ്യസ്ഥ ചര്‍ച്ച നടത്തിയ അസംഖാന്‍റെ മകന്‍ അബ്ദുല്ള അസീമിന് രാംപൂറില്‍ സീറ്റു നല്‍കി. നരേഷ് അഗര്‍വാളിന്‍റെ മകന്‍ നിതിന്‍ അഗര്‍വാള്‍ ഹര്‍ദോയില്‍ മത്സരിക്കും. പ്രഖ്യാപിച്ച 191 ല്‍ 50 സീറ്റുകള്‍ മുസ്ലിം വിഭാഗത്തിനായി മാറ്റിവച്ചു.

കു>മുലായം കൈമാറിയ മുപ്പത്തെട്ടു പേരടങ്ങിയ പട്ടികയില്‍ ലക്നൌ കന്‍റോണ്‍മെന്‍റ് സീറ്റിന്‍റെ കാര്യത്തില്‍ മാത്രമാണ് ഇനി സമവായത്തിലെത്താനുള്ളത്. അഖിലേഷ് കോണ്‍ഗ്രസിനായി മാറ്റിവച്ച സീറ്റ്, മരുമകള്‍ അപര്‍ണ യാദവിന് സീറ്റ് നല്‍കണമെന്നാണ് മുലായത്തിന്‍റെ ആവശ്യം

OTHER SECTIONS