യുഎസിന്റെ ഡ്രോണ്‍ ആക്രമണത്തില്‍ അല്‍ഖായിദ നേതാവിനെ വധിച്ചു

By parvathyanoop.29 06 2022

imran-azhar

ബെയ്‌റൂട്ട് : സിറിയയില്‍ യുഎസ് സഖ്യ സേന നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ അല്‍ ഖായിദ ബന്ധമുള്ള ഹോറസ് അല്‍ ദിന്‍ ഗ്രൂപ്പിലെ മുതിര്‍ന്ന നേതാവ് അബൂഹംസ അല്‍ യെമനി കൊല്ലപ്പെട്ടു. ഇദ്ലിബ് പ്രവിശ്യയില്‍ തിങ്കളാഴ്ച രാത്രി അബൂഹംസ തനിച്ചു ബൈക്കില്‍ പോകുമ്പോഴാണ് ഡ്രോണ്‍ ആക്രമണമുണ്ടായത്.

 

വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ ഇദ്ലിബ് കേന്ദ്രമാക്കി അല്‍ഖായിദ വിഭാഗങ്ങള്‍ വീണ്ടും ശക്തി പ്രാപിക്കുന്ന സാഹചര്യത്തിലാണ് യുഎസ് ആക്രമണം. മേഖലയിലെ ശക്തരായ തീവ്രവാദി വിഭാഗമാണു ഹോറസ് അല്‍ ദിന്‍.

 

OTHER SECTIONS