മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി നൽകി ആലപ്പുഴ ജില്ലാ പഞ്ചായത്ത്

By Akhila Vipin .10 04 2020

imran-azhar

 

ആലപ്പുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആ ലപ്പുഴ ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ കൈമാറി. കളക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാൽ പൊതുമരാമത്തു മന്ത്രി ജി സുധാകരന് ഒരു കോടി രൂപയുടെ ചെക്ക് കൈമാറി. ജില്ലാ കലക്ടർ എം അഞ്ജന സന്നിഹിതയായിരുന്നു.

 

വൈസ് പ്രസിഡണ്ട് മണി വിശ്വനാഥ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് കെ ടി മാത്യു, ക്ഷേമ കാര്യ കമ്മിറ്റി ചെയർമാൻ സിന്ധു വിനു, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ സുമ, ജില്ല പഞ്ചായത്ത് സെക്രട്ടറി കെ ആർ ദേവദാസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

 

 

 

OTHER SECTIONS