മദ്യ നിരോധനം അടുത്തുള്ള സംസ്ഥാനങ്ങളിൽ മാത്രമല്ല, രാജ്യമെമ്പാടും നടപ്പാക്കണം; നിതീഷ് കുമാര്‍

By online desk.17 02 2020

imran-azhar

 

ഡൽഹി: രാജ്യവ്യാപകമായി മദ്യം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. മദ്യ വിമുക്ത ഇന്ത്യ എന്ന പേരിൽ ദില്ലിയിൽ നടത്തിയ കൺവെൻഷനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നിതീഷ് കുമാർ. മദ്യ നിരോധനം അടുത്തുള്ള സംസ്ഥാനങ്ങളിൽ മാത്രമല്ല, രാജ്യമെമ്പാടും നടപ്പാക്കണം. മഹാത്മാഗാന്ധിയുടെ ആഗ്രഹമായിരുന്നു ഇതെന്നും മദ്യം ജീവിതത്തെ തകർക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ടെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

 

നേരത്തെ മദ്യനിരോധനം രാജ്യത്ത് നടപ്പിലാക്കിയിട്ടുണ്ട്. പിന്നീട് അത് പിന്‍വലിക്കുകയായിരുന്നു. ബീഹാറിൽ മുൻ മുഖ്യമന്ത്രി കാർപൂരി താക്കൂർ ഇത് കൊണ്ടുവന്നുവെങ്കിലും പൂർണ്ണമായും നടപ്പാക്കാൻ കഴിഞ്ഞില്ലെന്നും ബീഹാറില്‍ 2011 മുതല്‍ മദ്യനിരോധനം നടപ്പിലാക്കാന്‍ താന്‍ ആലോചിക്കുന്നതാണെന്നും അത് 2016ല്‍ നടപ്പിലാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

 

 

 

OTHER SECTIONS