കോടതിയുടെ വിമര്‍ശനങ്ങളെ കുറിച്ച് അറിയിലെ്‌ളന്ന് ആലുവ റൂറല്‍ എസ്പി

By sruthy sajeev .14 Sep, 2017

imran-azhar


കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതിയുടെ വിമര്‍ശനങ്ങളെ കുറിച്ച് അറിയിലെ്‌ളന്ന് ആലുവ റൂറല്‍ എസ്പി എ.വി. ജോര്‍ജ്. ഇക്കാര്യത്തില്‍ മാധ്യമങ്ങളില്‍ കണ്ട അറിവേ ഉള്ളൂ. അന്വേഷണത്തില്‍ വീഴ്ചയിലെ്‌ളന്നും അദ്ദേഹം പറഞ്ഞു.

 

അന്വേഷണം രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാക്കുമോ എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയട്ടെയെന്നും ജോര്‍ജ് പറഞ്ഞു. കഴിഞ്ഞ ദിവസം നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം.

 

നടിയെ ആക്രമിച്ച കേസിലെ അന്വേഷണം എന്നു തീരുമെന്നും കേസിലെ അന്വേഷണം സിനിമാ തിരക്കഥപോലെയാണോ എന്നും ഓരോ മാസവും ഓരോ പ്രതികളെ ചോദ്യം ചെയ്യുകയാണോ എന്നും ചോദിച്ചിരുന്നു. വാര്‍ത്തകള്‍ പരിധിവിട്ടാല്‍ ഇടപെടേണ്ടി വരുമെന്ന് വ്യക്തമാക്കിയ കോടതി ആരെയെങ്കിലും തൃപ്തിപെ്പടുത്താനാകരുത് ചോദ്യം ചെയ്യലെന്നും അറിയിച്ചിരുന്നു.

 

OTHER SECTIONS