അമല പോളിന് മൂന്‍കൂര്‍ ജാമ്യം

By sruthy sajeev .17 Jan, 2018

imran-azhar


കൊച്ചി: വാഹന രജിസ്‌ട്രേഷന്‍ കേസില്‍ നടി അമല പോളിന് മൂന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയാണ് അമല പോളിന് മൂന്‍കൂര്‍ ജാമ്യം നല്‍കിയത്. കേസുമായി സഹകരി
ക്കണമെന്നും അമലയോട് കോടതി നിര്‍ദേശിച്ചു. കേസുമായി ബന്ധപെ്പട്ട് കഴിഞ്ഞ ദിവസം അമല ക്രൈബ്രാഞ്ചിനു മൊഴി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് കോടതി ജാമ്യം അനുവദിച്ചത്.
വാഹന രജിസ്‌ട്രേഷനുമായി ബന്ധപെ്പട്ട് താന്‍ നികുതി വെട്ടിപ്പ് നടത്തിയിട്ടിലെ്‌ളന്നും 2013 മുതല്‍ സ്ഥിരമായി താമസിക്കുന്ന പുതുച്ചേരിയിലെ വിലാസത്തിലാണ് വാഹനം
രജിസ്റ്റര്‍ ചെയ്തതെന്നും അമല മൊഴി നല്‍കിയിരുന്നു. അതേസമയം അമല പോളിന്റെ മൊഴി കളവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. വാടക രസീത് കൃത്രിമമായി ചമച്ചതാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. പുതുച്ചേരിയില്‍ വ്യാജ വിലാസത്തില്‍ ആഡംബര വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയെന്നാണ് അമലയ്‌ക്കെതിരായ കേസ്.

OTHER SECTIONS