എതിരാളിയെ ഊണിന് ക്ഷണിച്ച് മുഖ്യമന്ത്രി.. കഥയറിയാതെ അണികൾ

By online desk .25 11 2020

imran-azhar

 

 

പാര്‍ട്ടിയിലെ തന്റെ വിമര്‍ശകനും ഏറ്റവും വലിയ എതിരാളിയുമായ നവജ്യോത് സിങ് സിദ്ദുവിനെ വീട്ടിലേക്ക് ഉച്ചഭക്ഷണത്തിനായി ക്ഷണിച്ചിരിക്കുയാണ് പഞ്ചാബ് മുഖ്യമന്ത്രിയായ അമരീന്ദര്‍ സിങ്. ഇരുനേതാക്കളും ദേശീയ സംസ്ഥാന രാഷ്ട്രീയം ചര്‍ച്ച ചെയ്തേക്കുമെന്നാണ് സൂചന. അമരീന്ദര്‍ സിങിന്റെ മാധ്യമ ഉപദേഷ്ടാവാണ് ക്ഷണത്തിന്റെ കാര്യം പുറംലോകത്തെ അറിയിച്ചത് .

 

പാര്‍ട്ടി സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഊഹാപോഹങ്ങള്‍ക്കാണ് ഇരുനേതാക്കളും തമ്മിലുള്ള ചര്‍ച്ച വഴിവച്ചിരിക്കുന്നത്. പാര്‍ട്ടിയില്‍ മൂന്ന് വര്‍ഷം മാത്രം പരിചയമുള്ള സിദ്ദുവിനെ സംസ്ഥാന അധ്യക്ഷനാക്കുന്ന കാര്യത്തിൽ അമരീന്ദര്‍ സിങ് എതിരഭിപ്രായം പറഞ്ഞിരുന്നെങ്കിലുംഇരുവരുടെയും കൂടിക്കാഴ്ചയ്ക്ക് ശേഷം ചില പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

2022 ൽ നടക്കുന്ന തിരഞ്ഞെടുപ്പിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വമാണ് സിദ്ദു ലക്ഷ്യമിടുന്നത്. ഇരുവരും തമ്മിലുള്ള അഭിപ്രായ ഭിന്നതയിൽ കഴിഞ്ഞ വര്‍ഷം അമരീന്ദര്‍ സിങ് മന്ത്രിസഭയില്‍ നിന്ന് സിദ്ദു രാജിവച്ചിരുന്നു. വൈകാതെ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹവും പരന്നിരുന്നു.

 

രാഹുല്‍ ഗാന്ധിയുടെ പിന്തുണയുള്ള നേതാവെന്ന് അറിയപ്പെട്ടിരുന്ന ആളാണ് സിദ്ദു. അദ്ദേഹം മന്ത്രിസ്ഥാനം രാജിവച്ചത്തോടെ പൊതുരംഗത്ത് സജീവമാകാൻ ശ്രമിച്ചില്ലെങ്കിലും കര്‍ഷക സമരത്തില്‍ സ്ഥിരം സാന്നിധ്യമായിരുന്നു

OTHER SECTIONS