തമിഴ്നാട്ടിൽ അമിത്ഷാക്ക് നേരെ പ്രതിഷേധം ; പ്ലക്കാർഡ് എറിഞ്ഞു

By online desk .21 11 2020

imran-azhar

 


ചെന്നൈ: തമിഴ്നാട്ടിലെത്തിയ കേന്ദ്ര ആഭയന്തര മന്ത്രി അമിത്ഷാക്ക് നേരെ പ്രതിഷേധം. ഒരാൾ അദ്ദേഹത്തിന്റെ നേരെ പ്ലക്കാർഡ് എറിയുകയായിരുന്നു. അമിത്ഷാ ചെന്നൈയിലെ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നതിനിടെയാണ് സംഭവം . ഉദ്യോഗസ്ഥർ തടഞ്ഞതിനാൽ പ്ലക്കാർഡ് അമിത്ഷായുടെ ദേഹത്ത് വീണില്ല. പ്ലക്കാർഡ് എറിഞ്ഞ ആളെ കസ്റ്റഡിയിൽ എടുത്തു . മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി . ഉപമുഖ്യമന്ത്രി ഒ പനീർസെൽവം ഉൾപ്പടെയുള്ളവര്‍ വിമാനത്താവളത്തിൽ എത്തിയാണ് ചെന്നൈയില്‍ എത്തിയ അമിത് ഷായെ സ്വീകരിച്ചത്. എം ജി ആറിന്റെയും ജയലളിതയുടെ അനുസ്മരണ സമ്മേളനത്തിൽ മുഖ്യാഥിതിയായാണ് അമിത് ഷാ ചെന്നൈയിലെത്തിയത്.

OTHER SECTIONS