കമ്പനിയുടെ വിറ്റുവരവ് കണക്കാക്കി ലാഭത്തിലാണെന്ന് പറയാനാവില്ല : ആരോപണത്തില്‍ പ്രതികരിച്ച് അമിത്ഷാ

By sruthy sajeev .13 Oct, 2017

imran-azhar

 


ഗാന്ധിനഗര്‍: മകന്റെ കമ്പനിക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ ആദ്യമായി പ്രതികരിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഗുജറാത്തില്‍ ഒരു സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച പരിപാടിയിലാണ് മകന്റെ കമ്പനിയുടെ വളര്‍ച്ച സംബന്ധിച്ച് ആരോപണത്തില്‍ അമിത് ഷാ മറുപടി പറഞ്ഞത്. മകന്റെ കമ്പനിക്ക് എന്തെങ്കിലും സഹായം തന്റെ രാഷ്ര്ടീയ സ്വദീനം മൂലം ലഭിച്ചിലെ്‌ളന്ന് അമിത് ഷാ പറഞ്ഞു.

 


ഇവിടെ ജയ് ഷായുടെ ബിസിനസ് സംബന്ധിച്ച് ഒരു അഴിമതിയുടെയും ചോദ്യം ഉയരുന്നില്‌ള. കമ്പനിയുടെ വിറ്റുവരവ് കണക്കാക്കി കമ്പനി ലാഭമാണെന്ന് പറയാന്‍ സാധിക്കില്‌ള. ഒരു കമ്പനി വിറ്റുവരവ് 1 കോടി നേടിയാലും ആ കമ്പനിയുടെ ലാഭം 1 കോടിയാണെന്ന് പറയാന്‍ സാധിക്കില്‌ള. 80 കോടി വിറ്റുവരവ് നേടിയ സമയത്തും കമ്പനി 1.5 കോടി നഷ്ടത്തിലായിരുന്നു.

 

അതിനാല്‍ തന്നെയാണ് അത് പൂട്ടിയത്. ഒരിക്കലും ജയ് ഷായ്ക്ക് ലാഭം ലഭിച്ചിരുന്നില്‌ള. കമ്പനിയുടെ എല്‌ളാ സാമ്പത്തിക ഇടപാടും ചെക്കുവഴിയാണ് നടത്തിയത്. അതിനാല്‍ തന്നെ കള്ളപ്പണം വെളുപ്പിച്ചു എന്ന ചോദ്യം പോലും ഉയരുന്നില്‌ള അമിത് ഷാ പറയുന്നു. ഉപാധിയില്‌ളാത്ത വായ്പ്പ ജയ് ഷായുടെ കമ്പനിക്ക് ലഭിച്ചു എന്ന ആരോപണത്തില്‍ അത് ശരിയലെ്‌ളന്നും. അത്തരം സംഭവം ഇലെ്‌ളന്നും അമിത് ഷാ പറഞ്ഞു.

 

OTHER SECTIONS