പത്തനംതിട്ട ജില്ലയില്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കായി 35.30 കോടി രൂപ അനുവദിച്ചു

By Akhila Vipin .08 04 2020

imran-azhar

 

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് പ്രാഥമിക സഹകരണ സംഘങ്ങള്‍/ബാങ്കുകള്‍ മുഖേന നേരിട്ട് വിതരണം ചെയ്യുന്നതിനായി 35,29,73,600 രൂപ അനുവദിച്ചതായി പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി നൂഹ് പറഞ്ഞു. 2019 ഡിസംബര്‍, 2020 ജനുവരി, ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ തുകയാണ് അനുവദിച്ചിട്ടുള്ളത്.

 

ജില്ലയിലെ 6409 പേര്‍ക്കുള്ള അഗ്രികള്‍ച്ചര്‍ ലേബര്‍ പെന്‍ഷന്‍ തുകയായി 3,90,95,100 രൂപയും 32,191 പേര്‍ക്കുള്ള ഓള്‍ഡ് ഏജ് പെന്‍ഷന്‍ തുകയായി 20,20,14,300 രൂപയും 5175 പേര്‍ക്കുള്ള ഡിസ്എബിലിറ്റി പെന്‍ഷന്‍ തുകയായി 3,23,72,300 രൂപയും 544 പേര്‍ക്കുള്ള അണ്‍മാരീഡ് വുമണ്‍ പെന്‍ഷന്‍ തുകയായി 35,01,800 രൂപയും 11,492 പേര്‍ക്കുള്ള വിധവാ പെന്‍ഷന്‍ തുകയായി 7,59,90,100 രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. ആകെ 55,811 പേര്‍ക്കായാണ് 35,29,73,600 രൂപ അനുവദിച്ചിട്ടുള്ളതെന്ന് ജോയിന്റ് രജിസ്ട്രാര്‍(ജനറല്‍) അറിയിച്ചു. അനുവദിക്കപ്പെട്ടിട്ടുള്ള തുക പത്തനംതിട്ട ജില്ലാ ട്രഷറി മുഖേന പ്രാഥമിക സഹകരണസംഘം/ബാങ്കുകളുടെ ടി.എസ്.ബി അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ടെന്നും ജോയിന്റ് രജിസ്ട്രാര്‍(ജനറല്‍) അറിയിച്ചു.

 

 

 

 

OTHER SECTIONS