ചൈനയില്‍ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ 47 പേര്‍ മരിച്ചു

By anju.22 03 2019

imran-azhar


ബെയ്ജിങ്: ചൈനയില്‍ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ മരണസംഖ്യ 47 ആയി. സ്‌ഫോടനത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്.

 

കിഴക്കന്‍ ചൈനയിലെ യാന്‍ചെംഗിലുള്ള കെമിക്കല്‍ ഫാക്ടറിയിലാണ് കഴിഞ്ഞ ദിവസം പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനത്തിന്റെ ആഘാതത്തില്‍ സമീപപ്രദേശങ്ങളില്‍ ശക്തമായ ഭൂചലനവും ഉണ്ടായി.തീ നിയന്ത്രണവിധേയമായെങ്കിലും അന്തരീക്ഷത്തില്‍ വിഷപ്പുക നിറഞ്ഞിരിക്കുകയാണ്.

 

OTHER SECTIONS