കാര്‍ സമ്മാനമായി ചോദിച്ച ആരാധകനോട് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ പറഞ്ഞത് ഇങ്ങനെ

By Neha C N.18 08 2019

imran-azhar


ന്യൂഡല്‍ഹി: ജന്മദിനത്തില്‍ മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനോട് കാര്‍ സമ്മാനമമായി ആവശ്യപ്പെട്ടിരിക്കുകയാണ് അദ്ദേഹത്തിന്റെ ആരാധകന്‍ കൂടിയായ യുവാവ്. വിപുല്‍ എന്നയാളാണ് ആനന്ദ് മഹീന്ദ്രയോട് ഒരു കാര്‍ സമ്മാനമായി ചോദിച്ചത്. തന്റെ ജന്മദിനം ആണെന്നും ഒരു 'മഹീന്ദ്ര താര്‍' സമ്മാനമായി തരാമോ? എന്നുമായിരുന്നു വിപുലിന്റെ ആവശ്യം.

സര്‍, ഞാന്‍ താങ്കളുടെ വലിയ ആരാധകനാണ്. എനിക്ക് ഒരു 'മഹീന്ദ്ര താര്‍' സമ്മാനമായി തരാമോ? എന്നായിരുന്നു വിപുലിന്റെ ട്വീറ്റ്. വിപുലിന്റെ ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ട ആനന്ദ് മഹേന്ദ്ര അതിന് മറുപടി നല്‍കാനും വൈകിയില്ല. 'ഇന്നത്തെ ഗുണപാഠം ഇതാണ്: CHUTZPAH-(തീവ്രമായ ആത്മവിശ്വാസമോ ധീരതയോ എന്തായാലും അംഗീകരിക്കണം). ഇഷ്ടമാണെങ്കിലും വെറുപ്പാണെങ്കിലും നിങ്ങള്‍ വിപുലിന്റെ CHUTZPAH മാനിക്കണം. അവന്റെ CHUTZPAH യ്ക്ക് മുഴുവന്‍ മാര്‍ക്കും. പക്ഷേ നിര്‍ഭാഗ്യവശാല്‍ എനിക്ക് നിങ്ങളോട് യെസ് പറയാന്‍ കഴിയുന്നില്ല. എന്റെ കച്ചവടം പൂട്ടിപ്പോകും! എന്നായിരുന്നു ആനന്ദിന്റെ മറുപടി.

 

OTHER SECTIONS